മലപ്പുറം: താനൂർ കണ്ണന്തളിയിൽ അലങ്കാര മത്സ്യം വളർത്താൻ സ്ഥാപിച്ച ഫൈബർ ടാങ്കിൽ അകപ്പെട്ട് രണ്ട് വയസുകാരന് ദാരുണാന്ത്യം. കണ്ണന്തളി പനങ്ങാട്ടൂർ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
കുട്ടിയെ കാണാത്തതിനെ തുടർന്ന് സമീപ വീടുകളിലും റോഡിലുമെല്ലാം തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് സംശയം തോന്നിയ വീട്ടുകാർ ഫൈബർ ടാങ്കിൽ നോക്കിയപ്പോഴാണ് കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടനെ കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുപ്പൂരിലെ ബേക്കറിയിൽ ജോലിചെയ്ത് വരികയാണ് പിതാവ് ഫൈസൽ, മാതാവ് ഫൗസിയ.