ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ പോയ കേരള വനിതാ ടീമിന് ദുരിതയാത്ര; ഒടുവിൽ സഹായമായത് മുംബൈയിലെ പ്രവാസി കൂട്ടായ്മ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ പോയ കേരള വനിതാ ടീമിന് ദുരിതയാത്ര; ഒടുവിൽ സഹായമായത് മുംബൈയിലെ പ്രവാസി കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 05:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ദേശീയ വനിതാ ബാസ്ക്കറ്റ് ബോൾ ടീമിന്റെ ട്രെയിനിലെ ദുരിത യാത്രക്ക് പിന്നാലെ സഹായ ഹസ്തവുമായി പ്രവാസി മലയാളികളും കൂട്ടായ്മകളും. ഈ മാസം 3 മുതൽ 10 വരെ പഞ്ചാബ് ലുധിയാനയിൽ നടന്ന 73 -മത് ദേശീയ ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്ത കേരള വനിതാ ടീമിനാണ് ദുരിതയാത്ര അനുഭവിക്കേണ്ടി വന്നത്. വിവരങ്ങൾ അറിഞ്ഞ ഫെയ്മ മഹാരാഷ്‌ട്ര യാത്രാ സഹായവേദി അഡ്മിൻ പാനൽ ടീം ക്യാപ്റ്റനായ ഗ്രീമ മെർലിനേയും ടീം മാനേജരായ വിശാൽ രവിയെയും ബന്ധപ്പെട്ട് സഹായ വാഗ്ദാനം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയായിട്ടും ടീം അംഗങ്ങൾക്ക് ഉച്ചക്കും രാത്രിയിലും ഭക്ഷണം ലഭിച്ചിരുന്നില്ല. ഈ വിവരം അറിഞ്ഞതോടെ ഫെയ്മ യാത്രാസഹായ വേദി അഡ്മിൻ പാനൽ കല്യാൺ നിവാസിയായ രജീഷ ആനന്ദിനെ അറിയിക്കുകയും 28 ടീം അംഗങ്ങൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കുകയും ചെയ്തു. സംഘം കല്യാൺ റെയിൽവേ സ്റ്റേഷനിൽ രാത്രി 12.30- ന് നേരിട്ടെത്തി ഇവ കൈമാറി.

ഇന്ന് രാവിലെ ഒമ്പത് മണിക്ക് ടീം അംഗങ്ങൾക്കായി പ്രഭാത ഭക്ഷണം മുംബൈയിലെ സംഘടനയായ കടത്തനാടൻ കുടുംബ കൂട്ടായ്മ ഭാരവാഹികളായ സജേഷ് നമ്പ്യാർ, പ്രകാശൻ, സൻജീവ് തുടങ്ങിയവർ എത്തിച്ചു നൽകി. ടീം അംഗങ്ങളുടെ ഉച്ചഭക്ഷണം നവി മുംബൈയിലെ വാഷി കേരള ഹൗസിൽ നിന്നും തയ്യാറാക്കി പൻവേൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു കൊടുത്തു. കേരള ഹൗസ് മാനേജർ എസ്എസ് ദീപു പൻവേൽ റെയിൽവേ സ്റ്റേഷനിലെത്തി ടീം അംഗങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടർന്ന് താരങ്ങൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് നേത്രാവതി എക്സ്പ്രസിൽ കേരളത്തിലേക്ക് യാത്ര തിരിച്ചു.

ദേശീയ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടിയ താരങ്ങളാണ് 11058 അമൃത് സർ- CSMT ട്രെയിനിൽ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തത്. ബോഗിയിൽ റിസർവേഷൻ ലഭിക്കാത്ത യാത്രക്കാർ കേരള ടീം അംഗങ്ങളുടെ സീറ്റ് കൈയേറി ഇരുന്നതോടെയാണ് താരങ്ങൾക്ക് ദുരിത യാത്ര അനുഭവിക്കേണ്ടി വന്നത്. വഴിയിലുടനീളം പ്രശ്നങ്ങൾ നേരിട്ടതായും താരങ്ങൾ പറഞ്ഞു.

Tags: Mumbaitrainbasketballkerala women team
Share
Tweet
SendShare

More News from this section

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി സ്റ്റേ; ഗുരുരാജിന് ആശ്വാസം, പ്രിയങ്ക് ഖാർഗെയുടെ നിലപാടിന് കർണാടക ട്രൈബ്യൂണലിൽ തിരിച്ചടി

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies