ഈ അടുത്താണ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി ഏയ്ഞ്ചൽ ഡി മരിയ പ്രഖ്യാപിച്ചത്. ദേശീയ ടീമിനായി നിർണായക പോരാട്ടങ്ങൾ കാഴ്ചവച്ച താരം ടീമിന്റെ കിരീട നേട്ടങ്ങളിലെല്ലാം പങ്കാളിയുമായിരുന്നു. കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നിവയുടെ ഫൈനലിൽ വലകുലുക്കിയാണ് താരം സ്റ്റാറായത്. ഇപ്പോൾ താരത്തിന്റെ ഒരു അസാധ്യ ഗോളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്.
പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയ്ക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ നേടിയ ഗോളാണ് തരംഗമാവുന്നത്. ഓസ്ട്രിയൻ ക്ലബായ ആർബി സാൽസ്ബർഗിനെതിരെയാണ് കോർണർ കിക്ക് ഗോൾവലയിലെത്തിച്ച് താരം വീണ്ടും ആരാധകരെ ഞെട്ടിച്ചത്. ബെൻഫിക്ക ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടുകയും ചെയ്തു. മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനുട്ടിലാണ് ഡി മരിയയുടെ ഗോൾ പിറന്നത്.
A spectacular goal from a direct corner kick 😱
Angel Di Maria 😍🇦🇷
— Indonesia Albiceleste (@ID_Albiceleste) December 13, 2023
“>
ANGEL DI MARIA DIRECT FROM A CORNER! 😮💨🎯#UCL pic.twitter.com/XpqeZU2hpv
— Football on TNT Sports (@footballontnt) December 12, 2023
“>