രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ അവസരം. 1,224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് തസ്തികകളിലാണ് അവസരം. 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50 ഒഴിവ് കണ്ണൂരിലുമാണ്. ചെന്നൈ, കോയമ്പത്തൂർ, മധുര, അഹമ്മദാബാദ്, ഭുജ് എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ.
വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആദ്യം മൂന്ന് വർഷത്തേക്കാണ് കരാർ. പിന്നീട് ആവശ്യമെങ്കിൽ നീട്ടി കിട്ടുന്നതാണ്. ഇന്റർവ്യു അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. കൊച്ചിയിലേക്ക് ഡിസംബർ 18-നും കാലിക്കറ്റിലേക്ക് ഡിസംബർ 20-നും കണ്ണൂരിലേക്ക് ഡിസംബർ 22-നും വാക്-ഇൻ നടക്കും.
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 10+2+3 സമ്പ്രദായത്തിലുള്ള ബിരുദവും ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് പ്ലസ്ടുവുമാണ് യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സംസാരിക്കാനും എഴുതാനും അറിയണം. Airline/GHA/Cargo/Airline Ticketing Experience or Airline Diploma or Certified course like Diploma in IATA-UFTAA or IATA-FIATA or IATA-DGR or IATA CARGO യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടർ പരിജ്ഞാനം വേണം. കൂടുതൽ വിവരങ്ങൾക്ക് www.aiasl.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.