ലാപ്ടോപ്പ് ബാറ്ററി പെട്ടെന്ന് ഡിസ്ചാർജ് ആകുന്നുണ്ടോ.?? ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാം.
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ലാപ്ടോപ്പ് ബാറ്ററി പെട്ടെന്ന് ഡിസ്ചാർജ് ആകുന്നുണ്ടോ.?? ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 11:41 am IST
Facebook
Twitter
WhatsAppTelegram

ഇന്നത്തെക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇല്ലാതെ മനുഷ്യനെ ജീവിക്കാൻ പറ്റില്ല. കമ്പ്യൂട്ടറും ലാപ്ടോപ്പും മൊബൈൽഫോണും ഇല്ലാതെ ഒരു ഓഫീസിലുംജോലികൾ പൂർത്തിയാക്കാനാവില്ല എന്ന അവസ്ഥയാണ്. ഈ ഉപകരണങ്ങളുടെ ബാറ്ററി ലൈഫ് ഒരു വലിയ വിഷയമായി മാറുന്നത് ഇവിടെയാണ്. നന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ബാറ്ററി തീർന്നു കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തെ അഭിമുഖീകരിക്കാത്തവരായി ആരും ഉണ്ടാവില്ല.

ഒരു ലാപ്ടോപ്പ് ബാറ്ററിയുടെ പ്രവർത്തനം എത്രത്തോളം കാലം നീണ്ടുനിൽക്കും.?എന്തുകൊണ്ടാണ് ഈ ബാറ്ററി ലൈഫ് കുറയുന്നത്.? ഇതിന്റെ കാരണങ്ങൾ, അവയ്‌ക്കുള്ള പരിഹാരങ്ങൾ എന്തെല്ലാം എന്ന് നോക്കാം.!

സാധാരണയായി ലാപ്ടോപ്പിന്റെ ബാറ്ററികൾ രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവർത്തിക്കും. ഈ കാലഗണന ചാർജിങ് സൈക്കിൾ, ബാറ്ററിയുടെ ഗുണനിലവാരം, ചാർജ് ചെയ്യപ്പെടുന്ന വോൾട്ടേജ്, അതിൽനിന്ന് ഉണ്ടാകുന്ന ചൂട്, മുതലായവയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഉപകരണത്തെ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഒരു ചാർജിങ് സൈക്കിൾ എന്നാൽ ഒരു തവണ നിങ്ങൾ ബാറ്ററി മുഴുവനായി ചാർജ് ചെയ്ത് 100% ത്തിൽ നിന്ന് പൂജ്യം ശതമാനത്തിലേക്ക് എത്തിച്ചേരുന്ന അവസ്ഥയാണ്. ഒരു ബാറ്ററിയുടെ ലൈഫ് ശരാശരി 300 മുതൽ 500 വരെ സൈക്കിളുകൾക്കിടയിലാണ്. അതിനുശേഷം ബാറ്ററിയുടെ പ്രവർത്തനക്ഷമത കുറഞ്ഞു കുറഞ്ഞു വരും. ലാപ്ടോപ്പ് കുറച്ചുസമയം ഉപയോഗിക്കുന്നതിലൂടെ അതിന്റെ ബാറ്ററി സൈക്കിളുകൾ നീട്ടാൻ കഴിയും പക്ഷേ അത് പലപ്പോഴും സാധ്യമാകില്ല.

ചാർജിങ് സൈക്കിളുകൾ.

ചാർജിങ് സൈക്കിളുകൾ എന്നത് ലാപ്ടോപ്പ് ബാറ്ററിയുടെ പ്രകടനത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് മിക്ക ഉപകരണങ്ങൾക്കും 500 മുതൽ ആയിരം വരെ ജീവിതചക്രങ്ങൾ ഉണ്ട്. അതിനുശേഷം അവ പരിപൂർണ്ണമായി പ്രവർത്തനരഹിതമാകും എന്ന് അർത്ഥമില്ല. എങ്കിലും.അവയുടെ കാര്യക്ഷമത കുറയുന്നു.. അതിനാൽ ദിവസവും മണിക്കൂറുകളോളം ലാപ്ടോപ്പ് ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ്സ് കുറയ്‌ക്കുന്നു എന്നതാണ് വസ്തുത. സ്വാഭാവികമായും ബാറ്ററി പിന്തുണയോടെ കൂടി ലാപ്ടോപ്പ് കുറഞ്ഞ സമയം ഉപയോഗിച്ചാൽ ബാറ്ററിയുടെ ആയുസ്സ് കൂടുതലായിരിക്കും

ബാറ്ററി നിലവാരം

ബാറ്ററിയുടെ ഗുണനിലവാരം അതിന്റെ ആയുസിനെയും ബാധിക്കുന്നു. സാധാരണയായി ഒറിജിനൽ ബാറ്ററികൾക്കും, ലിഥിയം പോലെയുള്ള ഗുണനിലവാരമുള്ള മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച തേർഡ് പാർട്ടി ബാറ്ററികൾക്കും നല്ല ആയുസ്സ് ഉണ്ട്. എന്നാൽ വിലകുറഞ്ഞ വസ്തുക്കളിൽ നിന്ന് നിർമ്മിച്ച തേർഡ് പാർട്ടികൾക്ക് ദോഷമല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയുന്നില്ല എന്നത് മനസ്സിലാക്കുക. കാരണം അവർക്ക് ചാർജർ വോൾട്ടേജ് കൈകാര്യം ചെയ്യാൻ കഴിയില്ല. അവ കൂടുതൽ ചൂട് ഉണ്ടാക്കുന്നു. ഇത് ബാറ്ററിയുടെ ലൈഫ് സ്വാഭാവികമായും കുറയ്‌ക്കുന്നു.

മറ്റു ചാർജറുകളുടെ ഉപയോഗം.

ലാപ്ടോപ്പ് ബാറ്ററി ദീർഘനേരം പ്രവർത്തിക്കണമെങ്കിൽ കുറഞ്ഞ വാട്ടിൽ മാത്രമേ ചാർജ് ചെയ്യാവൂ. അതത് ബാറ്ററികൾക്ക് വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള ചാർജർ ഉപയോഗിക്കണം അതായത് ഒരു കമ്പ്യൂട്ടറിന്റെ സ്വന്തം ചാർജർ ഉപയോഗിച്ചാൽ ബാറ്ററി ലൈഫ് കൂടും. അതിനുപകരം ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളതിനേക്കാൾ കൂടിയ വാട്ടേജുള്ള ഒരു ചാർജർ ഉപയോഗിക്കുന്നത് ബാറ്ററിയെ വേഗത്തിൽ ചാർജ് ചെയ്യിക്കുമെങ്കിലും പെട്ടെന്ന് തന്നെ കേടു വരുത്തും.

അന്തരീക്ഷതാപം ബാറ്ററിയുടെ ആയുസ്സ് കുറയ്‌ക്കുന്നു.

ഒരു ലാപ്ടോപ്പ് പ്രവർത്തിക്കുമ്പോൾ അത് ചൂടാകുന്നുണ്ട്. ആ പ്രവർത്തനം ബാറ്ററി പിന്തുണയോടുകൂടി ആണെങ്കിൽ ആ ചൂടിന്റെ അളവ് വർദ്ധിക്കുന്നുണ്ട്. ഇതുകൂടാതെ ബാഹ്യമായുള്ള ചൂടിന്റെ വർദ്ധനവും കാരണം ബാറ്ററി കേടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സാധാരണയേക്കാൾ ചൂട് കൂടുതലുള്ള അന്തരീക്ഷത്തിൽ ലാപ്ടോപ്പ് ഉപയോഗിക്കരുത്. അതായത് കഴിയുന്നതും എയർകണ്ടീഷൻ ചെയ്ത മുറിയിൽ ആയിരിക്കണം ലാപ്ടോപ്പ് ഉപയോഗിക്കേണ്ടത്. ലാപ്ടോപ്പിന് കീഴിലുള്ള ഫാനുകൾ അവയിൽ ഉണ്ടാക്കുന്ന ചൂടിനെ നിയന്ത്രിക്കാൻ വേണ്ടിയുള്ളതാണ്. അവ എപ്പോഴും പുറത്തേക്കു തുറന്നു തന്നെ ആയിരിക്കണം. അല്ലാത്തപക്ഷം ബാറ്ററിയും ലാപ്ടോപ്പും എളുപ്പത്തിൽ കേടുപാടുകൾ വരും.

ദീർഘകാലമായി ഉപയോഗിക്കാതെ ഇരിക്കുക.

ഏതൊരു ഇലക്ട്രോണിക് ഉപകരണവും ദീർഘകാലമായി ഉപയോഗിക്കാതെ ഇരുന്നാൽ അതിന്റെ ബാറ്ററി ചാർജ്ജ് നഷ്ടപ്പെട്ട് ഡ്രയിൻ ആയി പോകുന്നു. അങ്ങനെ ദീർഘകാലമായി ഉപയോഗിക്കാതിരിക്കുന്നതും, ബാറ്ററിയുടെ ലൈഫിനെ ഹാനികരമായി ബാധിക്കുന്നു.

Tags: SUBLaptop Battery
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies