പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. അട്ടപ്പാടിയിലെ പാടവയൽ കുറക്കത്തിക്കല്ല് ഊരിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. തായവര മലയുടെ മുകൾ ഭാഗത്തായാണ് ചെടികൾ കണ്ടെത്തിയത്.
മൂന്ന് മാസം വളർച്ചയെത്തിയ 40 ചെടികളും രണ്ട് മാസം വളർച്ചയുള്ള 31 ചെടികളുമുൾപ്പെടെ 71 കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തിയത്. മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, പാലക്കാട് ഐബി ഇൻസ്പെക്ടർ, മുക്കാലി ഫോറസ്റ്റ് റേഞ്ച് സംഘം എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. തുടർന്ന് എക്സൈസ് സംഘം ചെടികൾ കത്തി നശിപ്പിച്ചു.