പത്തനംതിട്ട ; ശബരിമലയില്‍ സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനവുമാണ് നടക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്. എങ്ങും സംതൃപ്തരായ തീര്‍ത്ഥാടകരാണ്. ‘നിറം പിടിപ്പിച്ച വാര്‍ത്തകളല്ല ശബരിമലയില്‍ കണ്ടത്. എങ്ങും സംതൃപ്തരായ തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ കൂടുതലായി എത്തുന്നു. എല്ലാവര്ക്കും സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനം ഇവിടെ സാധിക്കുന്നു.’-മന്ത്രി പറഞ്ഞു
ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കല്‍- പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്നതു നവകേരള ബസിനെക്കാള്‍ മികച്ച ബസുകളാണെന്നും മന്ത്രി ഇന്ന് പറഞ്ഞിരുന്നു . ആ ബസും ശബരിമലയിലേക്കുള്ള ബസുകളും താരതമ്യം ചെയ്യുമ്പോൾ ഇതാണു നല്ലതെന്നു തോന്നുന്നു. നവകേരള ബസ് ആഡംബരമാണെന്നൊക്കെ മാധ്യമങ്ങൾ പറഞ്ഞുപരത്തി. എന്നാൽ നവകേരള ബസിൽ ഇതുപോലെ നിൽക്കാനാവില്ല – എന്നും മന്ത്രി പറഞ്ഞു.