'ഹൈ സ്‌കൈ'; സൂര്യകുമാറിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ; തുടക്കം തന്നെ പാളി പ്രോട്ടീസ് പട
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഹൈ സ്‌കൈ’; സൂര്യകുമാറിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ; തുടക്കം തന്നെ പാളി പ്രോട്ടീസ് പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 11:22 pm IST
Facebook
Twitter
WhatsAppTelegram

വാണ്ടറേഴ്‌സ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 202 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. നായകൻ സൂര്യകുമാർ യാദവിന്റെ(100) സെഞ്ച്വറിയും ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ(60) അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. സൂര്യകുമാറിന്റെ കരിയറിലെ നാലാം ടി20 സെഞ്ച്വറിയാണിത്.

തുടക്കത്തിൽ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും ചേർന്ന് തകർത്തടിച്ചു. എന്നാൽ കേശവ് മഹാരാജിന്റെ പന്തിൽ അമ്പയറുടെ തെറ്റായ എൽബിഡബ്ല്യു തീരുമാനത്തിൽ ഗിൽ(12) കൂടാരം കയറി. പിന്നീട് ക്രീസിലെത്തിയ തിലക് വർമ്മയും റൺസെടുക്കാനാവാതെ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. നാലാമനായി എത്തിയ സൂര്യകുമാർ തകർത്തടിച്ചതോടെ ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം കൈവന്നു. മൂന്നാം വിക്കറ്റിൽ യശസ്വി ജയ്വാൾ- സൂര്യ കുമാർ സഖ്യം 112 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്.

പിന്നീട് നായകൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് സ്‌കോർ ബോർഡ് 200 കടത്താൻ സഹായിച്ചത്. റിങ്കു സിംഗ്(14) ,ജിതേഷ് ശർമ(4), രവീന്ദ്ര ജഡേജ(4) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജും ലിസാർഡ് വില്യംസും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. നന്ദ്രേ ബർഡർ, തബ്രിസ് ഷംസീ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കം തന്നെ പാളി. നിലവിൽ 8.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ് ആതിഥേയർ. മൂന്ന് ഓവറിനിടെ 2 വിക്കറ്റാണ് പ്രോട്ടീസിന് നഷ്ടമായത്. റീസ ഹെൻഡ്രിക്‌സും മാത്യൂ ബ്രീറ്റ്‌സ്‌കെയും തുടക്കത്തിൽ തന്നെ കൂടാരം കയറി. പിന്നീട് ക്രീസിലെത്തി സ്‌കോർ ബോർഡ് ചലിപ്പിച്ച എയ്ഡൻ മാർക്രത്തെ(25) രവീന്ദ്ര ജഡേജ പുറത്താക്കി. ഹെന്റിച്ച് ക്ലാസനും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവാതെ കൂടാരം കയറി. ദക്ഷിണാഫ്രിക്കയ്‌ക്കായി ഡേവിഡ് മില്ലറും ഡോണോവൻ ഫെരേരയുമാണ് ക്രീസിൽ നിലയുറപ്പിച്ചിട്ടുള്ളത്.

 

 

Tags: t20Suryakumar Yadavindia- southafrica
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies