സെക്കൻഡിൽ കമിതാക്കൾ വാങ്ങിക്കൂട്ടിയത് 271 കേക്കുകൾ! 365 ദിവസത്തിനിടെ 42 ലക്ഷം രൂപയ്ക്ക് ബിരിയാണി വാങ്ങി ഈ നാട്ടുകാരൻ!! രസകരമായ കണക്കുകളുമായി സ്വിഗ്ഗി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെക്കൻഡിൽ കമിതാക്കൾ വാങ്ങിക്കൂട്ടിയത് 271 കേക്കുകൾ! 365 ദിവസത്തിനിടെ 42 ലക്ഷം രൂപയ്‌ക്ക് ബിരിയാണി വാങ്ങി ഈ നാട്ടുകാരൻ!! രസകരമായ കണക്കുകളുമായി സ്വിഗ്ഗി

ആരോ​ഗ്യകരമായ ഭക്ഷണം തേടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായതായി സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 11:54 am IST
Facebook
Twitter
WhatsAppTelegram

വസ്ത്രം വാങ്ങാനും ഭക്ഷണം വാങ്ങാനും സാധ​നം വാങ്ങാനും ഡോക്ടറെ കാണാൻ വരെ ഇന്റർനെറ്റിൽ പരതി കണ്ടെത്തുന്നവരാണ് നമ്മൾ. ഇതിലേറെ പേരും ആശ്രയിക്കുന്നവയാണ് ഫുഡ് ഡെലിവറി ആപ്പുകൾ. അവയിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ളതാണ് സ്വിഗ്ഗി. എല്ലാ തവണത്തെ പോലെയും ഇത്തവണയും സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്, അതിലേറെ കൗതുകം ജനിപ്പിക്കുന്നതാണ്.

തുടർച്ചയായി എട്ടാം തവണയും സ്വിഗ്ഗിയുടെ ബിരിയാണിക്കാണ് രാജ്യത്തേറെ പ്രിയം. മുംബൈ സ്വദേശി കഴിഞ്ഞ ഒരു വർഷത്തിനിടെ 42.3 ലക്ഷം രൂപയുടെ ബിരിയാണിയാണ് ഓർഡർ ചെയ്തത്. സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ടിലാണ് കൗതുകം ഉണർത്തുന്ന ഈ കണക്ക്. 365 ദിവസത്തിനിടെ 1,633 ബിരിയാണ് മുംബൈ സ്വദേശി ഓർഡർ ചെയ്തത്. അതായത് പ്രതിദിനം ശരാശരി നാല് പ്ലേറ്റ് ബിരിയാണി.

സെക്കൻഡിൽ 2.5 സെർവിം​ഗ് എന്ന നിരക്കിലാണ് സ്വിഗ്ഗി രാജ്യത്ത് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിരിയാണിയിൽ ചിക്കൻ ബിരിയാണി ആണ് മുൻപിൽ. തൊട്ടുപിന്നിൽ വെജ് ബിരിയാണിയാണ്. ബിരിയാണി ഓർഡർ ചെയ്യുന്നവരിൽ അഞ്ചിലൊരാൾ വെജ് ബിരിയാണിയാണ് ഓർഡർ ചെയ്യുന്നത്. ഇന്ത്യ-പാക് മത്സരത്തിനിടെ ചണ്ഡീഗഡിൽ ഒറ്റ ദിവസം കൊണ്ട് 70 പ്ലേറ്റ് ബിരിയാണി ഓർഡർ ചെയ്തതും ബിരിയാണി വിൽപനയുടെ എണ്ണം കൂടാൻ കാരണമായി.

ബിരിയാണിക്ക് പുറമേ മറ്റ് നിരവധി വിഭവങ്ങളും പട്ടികയിൽപ്പെടുന്നു. ഒറ്റ ദിവസം കൊണ്ട് 269 വിഭവം ഓർഡർ ചെയ്ത് ഝാൻസി സ്വദേശിയും സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ടിൽ ഇടം പിടിച്ചു. ഭുവനേശ്വർ സ്വദേശി 207 പിസ്സ ഓർഡർ ചെയ്തതും ചരിത്രം സൃഷ്ടിച്ചു. ബെം​ഗളൂരു കേക്ക് സിറ്റി പദവി സ്വന്തമാക്കി. വാലന്റൈൻസ് ദിനത്തിൽ സെക്കൻഡിൽ 271 കേക്കുകളാണ് ബെം​ഗളൂരുവിൽ ഓർഡർ ചെയ്തത്. 8.5 ദശലക്ഷം ചോക്ലേറ്റ് കേക്കുകളുടെ ഓർഡറാണ് അന്നേ ദിവസം സ്വിഗ്ഗിക്ക് ലഭിച്ചത്.

അന്താരാഷ്‌ട്ര മില്ലറ്റ് വർഷം ആഘോഷിക്കുന്ന ഈ വർഷം ധാന്യവിഭവങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിലും വൻ വളർച്ച രേഖപ്പെടുത്തി. ധാന്യവിഭവങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിൽ 124 ശതമാനം വളർച്ചയാണ്  രേഖപ്പെടുത്തിയത്. ആരോ​ഗ്യകരമായ ഭക്ഷണം തേടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ധാന്യവിഭവങ്ങൾ തിരയുന്നവരുടെ എണ്ണത്തിൽ 38 ശതമാനം വർദ്ധനയാണ് ഉണ്ടായത്.

ദക്ഷിണേന്ത്യൻ ഭക്ഷണമായ ഹൈദരാബാദ് ഇഡ്ഡലിക്കും പ്രിയേമറി. ആറ് ലക്ഷം രൂപയുടെ ഇഡ്ഡലിയാണ് ഒരു ഉപഭോക്താവ് ഓർഡർ ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിദേശ ഭക്ഷണങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ജാപ്പനീസ് ഭക്ഷണങ്ങളാണ്. കൊറിയൻ ഭക്ഷണത്തെ കടത്തിവെട്ടിയാണ് ജാപ്പനീസ് ഭക്ഷണം മുന്നേറിയത്. ഇത്തരം ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിൽ രണ്ട് മടങ്ങ് വർദ്ധനവാണ് ഉണ്ടായത്.

 

Tags: swiggySwiggy Anual Report
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies