ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ഒരുങ്ങുകയാണ് . ബോളിവുഡിലെ നിരവധി താരങ്ങൾക്കും ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട് . രാമായണത്തിലെ ശ്രീരാമനെയും , സീതയേയും അയോദ്ധ്യയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് .
രാമായണം എന്ന ചരിത്ര ഷോയിൽ ശ്രീരാമനായി വേഷമിട്ട നടൻ അരുൺ ഗോവിലിനേയും സീതയായി അഭിനയിച്ച ദീപിക ചിഖാലിയയേയും രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് .
രാമാനന്ദ് സാഗറിന്റെ ജനപ്രിയ പരമ്പരയാണ് രാമായണം . അരുൺ ഗോവിലും ദീപിക ചിഖാലിയയും ശ്രീരാമനും , സീതയായും എത്തിയ രാമായണം ഒരു കാലത്ത് പ്രേക്ഷകരെ ടിവിയ്ക്ക് മുന്നിൽ പിടിച്ചിരുത്തിയ പരമ്പരയാണ്. സുനിൽ ലാഹിരിയാണ് ഇതിൽ ലക്ഷ്മണനായി അഭിനയിച്ചത്.