അയോദ്ധ്യയിൽ മുഴങ്ങട്ടെ രാമഭക്തിയുടെ മണിനാദം; നാമക്കലിൽ ഒരുക്കിയത് 1200 കി​ലോ​ഗ്രാ ഭാരമുള്ള 48 മണികൾ; അഭിമാനത്തൊടെ ആണ്ടാൾ മോൾഡിം​ഗ് വർക്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ മുഴങ്ങട്ടെ രാമഭക്തിയുടെ മണിനാദം; നാമക്കലിൽ ഒരുക്കിയത് 1200 കി​ലോ​ഗ്രാ ഭാരമുള്ള 48 മണികൾ; അഭിമാനത്തൊടെ ആണ്ടാൾ മോൾഡിം​ഗ് വർക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 12:24 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അയോദ്ധ്യയിലേക്കാവശ്യമായ ക്ഷേത്രമണികൾ നിർമിച്ചത് തമിഴ്നാട്ടിലെ നാമക്കലിൽ.ഡിസംബർ 14-ന് നാമക്കൽ ആഞ്ജനേയ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം മണികൾ ബെംഗളൂരുവിലേക്ക് അയച്ചു. അവിടെ നിന്നും അയോദ്ധ്യയിലേക്ക് കൊണ്ടുപോകും

നാമക്കൽ സ്വദേശി രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആണ്ടാൾ മോൾഡിംഗ് വർക്ക്‌സിലാണ് മണികൾ വാർത്തെടുത്തത്. ആദ്യഘട്ടമായി ആകെ 1,200 കിലോഗ്രാം ഭാരമുള്ള 48 മണികളുടെ നിർമാണമാണ് പൂർത്തിയായത്. 120 കിലോഗ്രാം വീതമുള്ള 5 എണ്ണം, 70 കിലോഗ്രാം 5 എണ്ണം, 25 കിലോഗ്രാം 1 മണി, 36 കൈ മണികൾ എന്നിങ്ങനെ വിവിധ വലിപ്പത്തിലുള്ള മണികൾ പ്രത്യേകം തയാറാക്കിയ മോൾഡുകളിലാണ് വാർത്തെടുത്തത്. ഏഴ് തലമുറകളുടെ പാരമ്പര്യമുള്ള മണി നിർമാണ യൂണിറ്റാണ് ആൻഡാൾ മോൾഡിംഗ് വർക്ക്‌സ്. കരകൗശല മികവിന് രാജ്യന്തര അം​ഗീകാരം സ്വന്തമാക്കിയ സ്ഥാപനമാണിത്.

രാമക്ഷേത്രത്തിന്റെ നിർമാണത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് രാജേന്ദ്രനും മകൻ കാളിദാസും. അച്ഛനും മകനും 25 തൊഴിലാളികളും അടങ്ങുന്ന സംഘം രാപകൽ ഭേദമില്ലാതെ മാസങ്ങളെടുത്താണ് മണികൾ ഒരുക്കിയത്. ഇരുമ്പ് ഒഴിവാക്കി ചെമ്പ്, വെള്ളി, സിങ്ക് തുടങ്ങിയ ലോഹങ്ങളാണ് നിർമാണ വേളയിൽ ഉപയോ​ഗിച്ചത്. അയോദ്ധ്യയിലെ ക്ഷേത്രത്തിലേക്കാവശ്യമായ 108 മണികളുടെ ഓർഡറാണ് ആണ്ടാൾ മോൾഡിങ് വർക്കിന് ലഭിച്ചത്.

ഇതിന് പുറമേ തൂത്തുക്കുടി ജില്ലയിലെ ഏറലിൽ നിന്ന് 650 കിലോഗ്രാം ഭാരമുള്ള ഭീമൻ മണിയും ഇതിനകം അയോദ്ധ്യയിൽ എത്തിയിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ എറലിലുള്ള രാമകൃഷ്ണ നാടാർ വെസൽസ് ഉടമ ആർ രാമനാഥന്റെ മേൽനോട്ടത്തിലാണ് അതിവിശിഷ്ടമായ മണി ഒരുക്കിയത്. മണിനാദത്തിന്റെ പ്രതിധ്വനി 8-10 കിലോമീറ്റർ ചുറ്റളവിൽ എത്തിച്ചേരുന്ന രീതിലാണ് ഇത് വാർത്തെടുത്തത്. ഓങ്കാര ശബ്ദത്തിന്റെ പ്രതിധ്വനിയായണ് ഇത് അനുഭവപ്പെടുക. കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് ക്ഷേത്രവാതിലുകൾ നിർമിച്ചത്. ശ്രീകോവിലിലക്കാവശ്യമായ സ്വർണ്ണം പൂശിയ തേക്ക് വാതിലുകൾ ഉൾപ്പെടെ ഇവിടെയാണ് കൊത്തിയെടുത്തത്.

 

Tags: AYODYASree Ram templeTemple bellsNammakkal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies