നാളെ ആരംഭിച്ചു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ടീമിൽ ഇടംപിടിക്കോ എന്ന കാര്യത്തിൽ ആശങ്ക. പരമ്പരയ്ക്കായി താരം കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ വിമാനം ഇറങ്ങിയിരുന്നു. ടീമിനൊപ്പം പരിശീലനം നടത്തുന്ന വീഡിയോയും ബിസിസിഐ പങ്കുവച്ചിരുന്നു.
ജൊന്നഹന്നാസ് ബർഗിൽ ഇറങ്ങിയ സഞ്ജുവിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ടി20യിൽ കാര്യമായ അവസരം ലഭിക്കാതിരുന്ന ശ്രേയസ് അയ്യറും ടീമിലേക്ക് മടങ്ങിയെത്തും. ലോകകപ്പിൽ ടീമിലുണ്ടായിരുന്ന കെ.എൽ രാഹുലും ടീമിൽ ഇടംപിടിക്കുമ്പോൾ സഞ്ജു പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുമോ എന്ന് കണ്ടറിയണം.ക്യാപ്റ്റനായ രാഹുൽ കീപ്പർ സ്ഥാനം ഒഴിഞ്ഞ് സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമാകും പ്ലേയിംഗ് ഇലവനിൽ ഉണ്ടാവുക.
അങ്ങനെയെങ്കിൽ മാത്രമാകും സഞ്ജുവിന് അവസരം ലഭിക്കുക. വിജയ് ഹസാരയിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച മലയാളി താരത്തിന് ടീമിൽ സ്ഥിരമായി തിരിച്ചെത്തണമെങ്കിൽ ആദ്യം അവസരം കിട്ടുകയും സെലക്ടർമാരുടെ ശ്രദ്ധപിടിച്ച് പറ്റുന്ന തരത്തിൽ ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം പുറത്തെടുക്കണം.
13 മത്സരങ്ങളിൽ നിന്ന് 350 റൺസാണ് ഇന്ത്യൻ കുപ്പായത്തിൽ വന്നും പോയും ഇരിക്കുന്ന സഞ്ജുവിന്റെ സമ്പാദ്യം. അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും അവനാ ഇലവനിലുണ്ടാകും. നേരത്തെ ഓരോ മത്സരങ്ങൾ വീതം വിജയിച്ച് ടി20 പരമ്പര സമനിലയിലായിരുന്നു.ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം അഫ്ഗാനെതിരെയും ടി20 പരമ്പര വരുന്നുണ്ട്. ഇതിന് ശേഷം ഐ.പി.എല്ലും ടി20 ലോകകപ്പ് പടിവാതിൽ നിൽക്കെ സഞ്ജുവിന് വലിയൊരു വാതിലാണ് മുന്നിലുള്ളത്.
While All the batters batted for around 10 mins in the nets, Only Sanju Samson batted for around 45 mins – Star Sports pic.twitter.com/BSbLpiC4uw
— P V നാരായണൻ (@EnteKurippukal) December 16, 2023
“>