പ്രതിഷേധക്കാരെ തല്ലിചതച്ചു; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എസ്‌കോട്ടിലുള്ള പോലീസുകാരൻ സന്ദീപിന്റെയും സുരക്ഷ വർദ്ധിപ്പിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിഷേധക്കാരെ തല്ലിചതച്ചു; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എസ്‌കോട്ടിലുള്ള പോലീസുകാരൻ സന്ദീപിന്റെയും സുരക്ഷ വർദ്ധിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 11:50 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നവകേരള സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എസ്‌കോട്ടിലുള്ള പോലീസുകാരൻ സന്ദീപിന്റെയും സുരക്ഷ വർദ്ധിപ്പിച്ചു. ഇരുവരുടെയും വീടുകളിൽ പോലീസ് കാവലും ഏർപ്പെടുത്തി. സന്ദീപിന്റെ മ്യൂസിയം പൊട്ടക്കുഴി ഭാഗത്തുള്ള വസതിക്കും അനിൽ താമസിക്കുന്ന പേരൂർക്കടയിലുള്ള വസതിക്കുമാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയത്. തിരുവനന്തപുരം കമ്മീഷണറുടേതാണ് ഉത്തരവ്. ഗൺമാൻ അനിൽകുമാർ സിവിൽ പോലീസ് ഓഫീസർ സന്ദീപ് ഉൾപ്പെടെയുള്ള നാലുപേരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മർദ്ദിച്ചത്.

ആലപ്പുഴ കൈതവന ജംഗ്ഷനിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധവുമായെത്തിയവരെ മർദ്ദിക്കാൻ മുഖ്യമന്ത്രിയുടെ ഗൺമാൻ നേരിട്ടിറങ്ങിയത്. പ്രതിഷേധക്കാരെ നേരിടാൻ വഴിയിൽ പോലീസുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ച ഗൺമാൻ മർദ്ദിക്കാൻ ചാടിയിറങ്ങുകയായിരുന്നു. ഔദ്യോഗിക വാഹനവ്യൂഹത്തിനൊപ്പം നവകേരള സദസ് വോളണ്ടിയർ എന്നെഴുതിയ ടീഷർട്ടും ധരിച്ച് സഞ്ചരിക്കുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരും മർദ്ദനത്തിന് പോലീസിനൊപ്പം ചേർന്നു. നവകേരളസദസ് തുടങ്ങിയശേഷം ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ ആക്ഷേപമുയരുന്നത്. ഇടുക്കിയിൽ മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തതും ഈ ഗൺമാൻ തന്നെയാണ്.

Tags: securitycm pinarayi vijyayanescottgun man
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies