തൃശൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണ്മാനില്ല. പുത്തൂർ സ്വദേശിനി വിസ്മയയെ(17)യാണ് കാണാതായത്. ഏഴ് ദിവസം മുൻപാണ് കുട്ടിയെ കാണാതായത്. സ്കൂളിലേയ്ക്ക് പോയ വിദ്യാർത്ഥിനി തിരികെ വീട്ടിലെത്താതായതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. ഒല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും ഏഴ് ദിവസം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
തൃശൂരിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽ മരോട്ടിച്ചാൽ എന്ന സ്ഥലത്താണ് കുട്ടിയെ അവസാനമായി കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. എന്നാൽ ഇതിൽകൂടുതൽ വിവിരങ്ങൾ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.