കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഇപി ജയരാജന് ചെക്ക് വച്ച് മുഖ്യപ്രതി അരവിന്ദാക്ഷൻ; ഇഡിയ്ക്ക് നൽകിയ മൊഴിപകർപ്പ് പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഇപി ജയരാജന് ചെക്ക് വച്ച് മുഖ്യപ്രതി അരവിന്ദാക്ഷൻ; ഇഡിയ്‌ക്ക് നൽകിയ മൊഴിപകർപ്പ് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 03:59 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മൊഴിപകർപ്പ് പുറത്ത്. കേസിലെ മുഖ്യപ്രതി പിആർ അരവിന്ദാക്ഷന്റെ മൊഴിപകർപ്പാണ് പുറത്തായത്. മുൻമന്ത്രി എസി മൊയ്തീൻ, മുൻ എംപി പികെ ബിജു എന്നിവർക്ക് സതീഷ്‌കുമാർ പണം നൽകിയിരുന്നു. എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായും സതീഷ്‌കുമാറിന് അടുത്ത ബന്ധമുണ്ടെന്നാണ് മൊഴിപകർപ്പിൽ പറയുന്നത്. സിപിഎം നേതാക്കൾക്കെതിരെ സെപ്റ്റംബർ 14-ന് അരവിന്ദാക്ഷൻ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴി പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മുൻ മന്ത്രി എസി മൊയ്തീന് 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചിലവഴിക്കുന്നതിനായി സതീഷ് കുമാർ പണം നൽകിയിരുന്നു. 2016-ൽ മാത്രം രണ്ട് ലക്ഷം രൂപയാണ് മൊയ്തീന് സതീഷ് കുമാർ നൽകിയത്. തൃശൂരിൽ പിന്നീട് കർഷക സംഘടനയുമായി ബന്ധപ്പെട്ട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിനായും സതീഷ് മൊയ്തീന് പണം നൽകിയെന്നും മൊഴിയിലുണ്ട്. 2020-ൽ പി.കെ ബിജുവിന് താൻ ഇടപെട്ടാണ് അഞ്ചുലക്ഷം രൂപ വാങ്ങി നൽകിയതെന്നും ഈ പണം കൈമാറിയത് മുഖ്യപ്രതി സതീഷ്‌കുമാറിന്റെ സഹോദരന്റെ അക്കൗണ്ടിൽ നിന്നാണെന്നും മൊഴിയിൽ പറയുന്നു. തൃശൂരിൽ എത്തുമ്പോഴെല്ലാം എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ സതീഷ് കുമാറിനെ കാണാറുണ്ടെന്നും മൊഴിയിലുണ്ട്. ഇരുവരും തമ്മിൽ രഹസ്യകൂടിക്കാഴ്ചകളാണ് നടത്താറുള്ളതെന്നും ഈ ഇടപാടുകളെ പറ്റി തനിക്കറിയില്ലെന്നും മൊഴിയിൽ പറയുന്നു.

കരുവന്നൂർ കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്ന സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സതീഷ് കുമാർ ബന്ധമുണ്ടാക്കിയെന്നും അന്ന് ഡിവൈഎസ്പിയായിരുന്ന ആന്റണിയെ താനും സതീഷ് കുമാറും നേരിട്ടുപോയി കണ്ടിരുന്നുവെന്നും അരവിന്ദാക്ഷൻ വെളിപ്പെടുത്തി. സിപിഎം സംസ്ഥാന സമിതി അഗം എംകെ കണ്ണനുമായും അടുത്ത ബന്ധമുള്ള ആളാണ് സതീഷ് കുമാറെന്നും മൊഴിലുണ്ട്.

Tags: ep jayarajankaruvannoor bank casePR Aravinthakshan
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies