ഒരു കാലത്ത് ഭൂമിയിൽ വിഹരിച്ച് നടന്ന് പിന്നീട് മൺമറഞ്ഞ് പോയവയാണ് ദിനോസറുകൾ. എന്നിരുന്നാലും പല്ലികളെ ഇവയുടെ ഗണത്തിൽപ്പെട്ടവയാണ്. ചിലപ്പോഴെങ്കിലും വീടിന് ശല്യമെന്ന് തോന്നുന്ന ഈ പല്ലികളെ ഉപയോഗിച്ച് ഒരു ഒപ്റ്റിക്കൽ ഇല്യൂഷനാണ് താഴെ നൽകിയിരിക്കുന്നത്.
ചിതറിക്കിടക്കുന്ന ഉരുളൻ കല്ലുകൾ, അവയ്ക്കുള്ളിൽ എവിടെയോ ഒളിച്ചിരിക്കുന്ന പല്ലിയെ കണ്ടെത്തണം. കേവലം ആറ് സെക്കൻഡിനുള്ളിൽ പല്ലിയെ കണ്ടെത്തുക എന്നതാണ് ടാസ്ക്. ആറ് സെക്കൻഡിന് ശേഷം കുറച്ച് പേർക്ക് പല്ലിയെ കണ്ടെത്താൻ കഴിഞ്ഞേക്കാം. എന്നാൽ ഭൂരിഭാഗം പേർക്കും കഴിഞ്ഞെന്ന് വരില്ല.
എന്നാൽ ഒരുവട്ടം കൂടി സൂക്ഷിച്ച് നോക്കിയാൽ മറഞ്ഞിരിക്കുന്ന പല്ലിയെ കണ്ടെത്താനാകും. കൺവെട്ടത്ത് ഇരുന്നിട്ടാണ് കുഞ്ഞൻ പല്ലി നിങ്ങളുടെ കണ്ണുകളെ പറ്റിച്ചിരുന്നത്. ചിത്രത്തിന്റെ ഇടതുവശത്തായിട്ട് ദാ ഇവിടെ ഇരിപ്പുണ്ട് ഒളിവിലായിരുന്ന പല്ലി.