ഞാൻ വിരാട് കോലിയുടെ ആരാധകൻ; അവന്റെ മത്സരബുദ്ധി എനിക്കിഷ്ടമാണ്: എസ് ജയശങ്കർ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ വിരാട് കോലിയുടെ ആരാധകൻ; അവന്റെ മത്സരബുദ്ധി എനിക്കിഷ്ടമാണ്: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 04:27 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയുടെ ആരാധകനാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. താൻ രാഷ്‌ട്രീയത്തിലും നയതന്ത്രമേഖലയിലും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പോലെയാണ് ക്രിക്കറ്റിനോടുള്ള വിരാടിന്റെ സമീപനവും. അവൻ തിരിച്ചടികളിൽ നിന്നും തോൽവികളിൽ നിന്നും ഉയർത്തേഴുന്നേറ്റ് ബാറ്റിംഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്‌ക്കുമെന്നും ശക്തമായ മത്സരബുദ്ധിയുള്ള താരമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഇന്റർനാഷണൽ ഡെലിഗേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ വിരാട് കോലിയുടെ വലിയ ആരാധകനാണ്. കളിക്കളത്തിലെ അവന്റെ മത്സരബുദ്ധി എനിക്കിഷ്ടമാണ്. രാജ്യത്തിനകത്തും പുറത്തും ധാരളം ആരാധകരുള്ള കായികതാരങ്ങളിൽ ഒരാളാണ് വിരാട് കോലി. അസൂയപ്പെടുത്തുന്ന നേട്ടങ്ങളുടെ ഉടമയായ അവൻ നിരവധി യുവകായിക താരങ്ങൾക്ക് മാതൃകയാണ്. ഫിറ്റ്‌നസ് ശ്രദ്ധിക്കുന്ന ലോകത്തെ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് കോലിയെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷമാദ്യം ബ്രിട്ടണും ഓസ്‌ട്രേലിയയും സന്ദർശിച്ച വിദേശ കാര്യമന്ത്രി ഇരുരാഷ്‌ട്രങ്ങളുടെയും ഭരണാധികാരികൾക്ക് വിരാട് കോലി ഒപ്പിട്ട ബാറ്റ് സമ്മാനിച്ചിരുന്നു.
യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസ് എന്നിവർക്കാണ് കോലി ഒപ്പിട്ട ബാറ്റ് സമ്മാനിച്ചത്. 2023 ലെ ഏകദിന ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 765 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനായിരുന്നു താരം. ഏകദിനത്തിൽ സെഞ്ച്വറികളിൽ അർദ്ധശതകം നേടുന്ന താരമെന്ന നേട്ടവും കോലിയ്‌ക്ക് സ്വന്തമാണ്.

 

Tags: VIRAT KOHLIS Jaishankar
Share
Tweet
SendShare

More News from this section

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

Latest News

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies