അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പൂർണ്ണ ആരോഗ്യവാനെന്ന് ഛോട്ടാ ഷക്കീൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പൂർണ്ണ ആരോഗ്യവാനെന്ന് ഛോട്ടാ ഷക്കീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 01:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കഴിഞ്ഞ ദിവസം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനു വിഷബാധയേറ്റെന്നും അത്യാസന്ന നിലയിലാണെന്നുമുള്ള റിപ്പോർട്ടുകൾ തള്ളി ഛോട്ടാ ഷക്കീൽ രംഗത്ത്. ദാവൂദ് നേതൃത്വം നൽകുന്ന ഡി കമ്പനി എന്നറിയപ്പെടുന്ന അധോലോക സാമ്രാജ്യത്തിന്റെ ആഗോള ക്രിമിനൽ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത് അടുത്ത അനുയായി ആയ ഛോട്ടാ ഷക്കീലാണെന്നാണ് വിലയിരുത്തൽ.

”ഭായി മരിച്ചു എന്ന രീതിയിൽ വരുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം 1000% ആരോഗ്യവാനാണ്”, ഒരു ദേശീയ മാധ്യമത്തോട് ഛോട്ടാ ഷക്കീൽ പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ഇടയ്‌ക്കിടെ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളുടെ ഭാഗം മാത്രമാണ് ഇപ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലും പ്രചരിക്കുന്ന ദാവൂദിന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാർത്തകളെന്നും ഇയാൾ പറഞ്ഞു.

ദാവൂദ് അത്യാസന്ന നിലയിലാണെന്നും മരിച്ചെന്നുമെല്ലാം വാർത്തകൾ വന്നതിനു പിന്നാലെ പാക്കിസ്താനിൽ ഇൻറർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയതും വാർത്തകൾക്ക് ഊർജം പകർന്നിരുന്നു. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതികളായ പല തീവ്രവാദി നേതാക്കളും അടുത്തിടെ പാക്കിസ്ഥാനിൽ അജ്ഞാതരാൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിനിടെ, ദാവൂദിന്റെ മകളുടെ ഭർത്താവിന്റെ അച്ഛനും പാക്കിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ ജാവേദ് മിയാൻദാദിനെ പാക് അധികൃതർ വീട്ടുതടങ്കലിലാക്കിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, താൻ ദാവൂദിനെ പാക്കിസ്താനിൽ നേരിട്ട് സന്ദർശിച്ചെന്നാണ് ഛോട്ടാ ഷക്കീൽ പറയുന്നത്. ഇതിനിടെ, ദാവൂദിന് വിഷബാധയേറ്റെന്നും മരിച്ചെന്നുമുള്ള റിപ്പോർട്ടുകൾ ഇൻറലിജൻസ് ഏജൻസികൾ നിരാകരിച്ചിട്ടുണ്ട്. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രിയിലാണെന്ന വാർത്തകൾ നിഷേധിച്ചിട്ടില്ല.

Tags: DAWOOD IBRAHIM
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies