ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈയിൽ നിന്ന് രോഹിത് ശർമ്മയെ സ്വന്തമാക്കുമെന്ന് ഒരു അഭ്യൂഹം പരന്നിരുന്നു. ട്രേഡിംഗ് വിൻഡോ വഴിയാകും കൈമാറ്റമെന്നുമായിരുന്നു റിപ്പോർട്ടുകൾ. താരത്തിനൊപ്പം ചിലരെ കൂടി എത്തിക്കുമെന്നും മുംബൈയിൽ നിന്ന് എത്തിക്കുമെന്നുമായിരുന്നു പ്രചരണം. ഹാർദിക്ക് പാണ്ഡ്യക്ക് ക്യാപ്റ്റൻ സ്ഥാനം നൽകിയതോടെയാണ് ഇത് ശക്തമായത്. ആരാധകരുടെ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
ഇപ്പോൾ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രതികരണം അറിയിച്ചിരിക്കുകായമഅ ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ. ഞങ്ങൾ ഒരു കളിക്കാരനെയും ട്രേഡിംഗ് വിൻഡോയിലൂടെ സ്വന്തമാക്കാൻ ശ്രമിക്കുന്നില്ല. പ്രത്യകിച്ച് മുംബൈയിൽ നിന്ന്. ഞങ്ങൾക്ക് അങ്ങനൊരു ലക്ഷ്യവുമില്ല. ആരെയും സ്വന്തമാക്കാനും ഇല്ല-കാശിവിശ്വനാഥൻ പറഞ്ഞു.
രോഹിതിത്തിന്റെ ഭാര്യ ഋത്വിക സജ്ദേ ആണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് ചെന്നൈയുടെ വീഡിയോക്ക് പ്രതികരണം നടത്തിയത്. അതേസമയം ഹാർദിക്കിന് ക്യാപ്റ്റൻ സ്ഥാനം നൽകിയതിൽ ഒരു തർക്കവും ഉണ്ടായിട്ടില്ലെന്ന് മുംബൈ പരിശീലകൻ ബൗച്ചർ പറഞ്ഞു.