തൂക്കിലേറ്റിയ യാക്കൂബിന്റെ സഹോദരൻ; മോസ്റ്റ് വാണ്ടഡ് ക്രിമിനലിന് കറാച്ചിയിൽ സുഖവാസം; ബംഗ്ലാവിന് ചുറ്റം പാക് സൈനികരുടെ സുരക്ഷ; ഫോട്ടോ 30 വർഷത്തിന് ശേഷം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൂക്കിലേറ്റിയ യാക്കൂബിന്റെ സഹോദരൻ; മോസ്റ്റ് വാണ്ടഡ് ക്രിമിനലിന് കറാച്ചിയിൽ സുഖവാസം; ബംഗ്ലാവിന് ചുറ്റം പാക് സൈനികരുടെ സുരക്ഷ; ഫോട്ടോ 30 വർഷത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 03:02 pm IST
Facebook
Twitter
WhatsAppTelegram

1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരനായ ടൈഗർ മേമൻ ഫോട്ടോയും വിലാസവും 30 വർഷത്തിന് ശേഷം പുറത്ത്. പാകിസ്താൻ അഭയം നൽകിയ ടൈഗർ മേമന്റെ കറാച്ചിയിലെ വിലാസം എൻഐഎക്ക് ലഭിച്ചതായി ആജ് തക്ക് റിപ്പോർട്ട് ചെയ്തു.

കറാച്ചിയിലെ ധനികർ താമസിക്കുന്ന പോഷ് ഏരിയയായ ഡിഫൻസ് ഹൗസിംഗ് അതോറിറ്റിയിൽ നിർമിച്ച ആഡംബര ബംഗ്ലാവിലാണ് കൊടുംകുറ്റവാളി താമസിക്കുന്നത്. പാക് സൈന്യമാണ് ഈ പ്രദേശത്തിന്റെ സുരക്ഷ നോക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരുമാണ് ഇവിടത്തെ താമസക്കാർ. HOUSE NO- 34A, STREET-29, PHASE-V, DHA KARANCHI, PAKISTAN എന്നാണ് ടൈഗർ മേമന്റ പാക് വിലാസം. ബംഗ്ലാവിന് ചുറ്റും സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത കാവലുണ്ട്. ടൈഗർ മേമൻ താമസിക്കുന്ന ബംഗ്ലാവിന്റെ ചുവരുകളിൽ സിമന്റ് ചാക്കുകൾ സ്ഥാപിച്ചിരിക്കുന്നതും പുറത്ത് കാവൽ നിൽക്കുന്ന സൈനികരെയും പുറത്ത് വന്ന വീഡിയോയിൽ കാണാം.

പാക് സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ താമസിക്കുന്നത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും സൈനിക ഉദ്യോഗസ്ഥരും ഇടയ്‌ക്ക് ഇവിടെ ചർച്ചകൾക്ക് എത്താറുമുണ്ട്. എൻഐഎ റിപ്പോർട്ട് അനുസരിച്ച് കറാച്ചിയിലെ ഈ പ്രദേശത്ത് ടൈഗർ മേമന് മറ്റൊരു ബംഗ്ലാവ് ഉണ്ട്, ഹൗസ് നമ്പർ- 1/A2, ഗോൾഫ് കോഴ്സ് റോഡ്-1, ഫേസ് IV, DHA, കറാച്ചി എന്നതാണ് അതിന്റെ വിലാസം. ബംഗ്ലാവിൽ നിന്ന് കുറച്ച് അകലെ ഷോപ്പിംഗ് മാളിലാണ് ഇയാളുടെ ഓഫീസ്.

ഇബ്രാഹിം മേമൻ എന്നാണ് ടൈഗർ മേമന്റെ യഥാർത്ഥ പേര്. അധോലോകത്തിലെത്തിയ ശേഷമാണ് ഇബ്രാഹിം എന്ന പേര് ടൈഗർ എന്നായി മാറിയത്. 1993ലെ മുംബൈയെ നടുക്കിയ സ്ഫോടന പരമ്പര ദാവൂദ് ഇബ്രാഹിമിന്റെ നിർദേശപ്രകാരം ടൈഗർ മേമൻ നടത്തിയത് ഐഎസ്ഐയുടെ സഹായത്തോടെയാണ്. പാകിസ്താനിൽ നിന്നും കടൽ വഴി മുംബൈയിൽ എത്തിച്ച ആർഡിഎക്‌സ് ഉപയോഗിച്ചാണ് സഫോടനം നടത്തിയത്.

ബോംബ് സ്ഫോടനത്തിന് മുമ്പ് തന്നെ ദാവൂദും ടൈഗറും മുംബൈയിൽ നിന്ന് ദുബായിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് ഇരുവരെയും ഐഎസ്ഐ പാകിസ്താനിലേക്ക് മാറ്റി. ഇവിട നിന്നാണ് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖല ഇവർ നിയന്ത്രിക്കുന്നത്.

വ്യാവസായ കുടുംബത്തിലാണ് ടൈഗർ മേമൻ ജനിച്ചത്. അബ്ദുൾ റസാഖ് മേമന്റെയും ഹനീഫയുടെയും ആറ് ആൺമക്കളിൽ ഇളയവനാണ് ടൈഗർ മേമൻ. ടൈഗർ മേമന്റെ പിതാവ് റസാഖ്, മാതാവ് ഹനീഫ, സഹോദരങ്ങളായ ഈസ, യൂസഫ്, യാക്കൂബിന്റെ ഭാര്യ റഹീന, മൂത്ത സഹോദരന്റെ ഭാര്യ റുബീന എന്നിവരും മുംബൈ സ്ഫോടനക്കേസിൽ പ്രതികളായിരുന്നു. 2015 ജൂലൈ 30ന് നാഗ്പൂർ സെൻട്രൽ ജയിലിലാണ് യാക്കൂബിനെ തൂക്കിലേറ്റിയത്.

 

Tags: PakistankarachiTiger memanYakoob MemanMumbai blast 1993
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies