ന്യുഡൽഹി; രാജ്യത്തിന്റെ യശസുയർത്തിയ താരങ്ങൾക്ക് രാഷ്ട്രത്തിന്റെ ആദരം, 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാഡ്മിന്റണിലെ ഒന്നാം നമ്പർ ജോഡിയായ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യത്തിന് മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം. ബാഡ്മിന്റണിലെ സംഭാവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിക്ക് അർജുന അവാർഡ് നൽകും.
ക്രിക്കറ്റിന് നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.മലയാളി ലോംഗ് ജമ്പ് താരം എം ശ്രീശങ്കറിനും അർജുന പുരസ്കാരമുണ്ട്.ചെസ് താരം പ്രജ്ഞാനന്ദയുടെ സഹോദരിയും ഗ്രാന്റ് മാസ്റ്ററുമായ ആര്. വൈശാലിയും അർജുന പുരസ്കാരം നേടി.
ഷമിക്ക് പുറമെ 25 പേർക്കും അർജുന പുരസ്കാരമുണ്ട്. പ്രജ്ഞാനന്ദയുടെ പരിശീലകൻ ആർ.ബി രമേഷ് ബാബു അടക്കം അഞ്ചുപേർക്ക് ദ്രോണാചാര്യ പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒൻപതിന് രാഷ്ട്രപതി ഭവനിൽ പുരസ്കാരങ്ങൾ നൽകും.
Major Dhyan Chand Khel Ratna Award 2023
1. Chirag Chandrashekhar Shetty (Badminton) 2. Rankireddy Satwik Sai Raj (Badminton)
Arjuna Awards 2023
1. Ojas Pravin Deotale (Archery)
2. Aditi Gopichand Swami (Archery)
3. Sreeshankar M (Athletics)
4. Parul Chaudhary (Athletics)
5. Mohameed Hussamuddin (Boxing)
6. R Vaishali (Chess)
7. Mohammed Shami (Cricket)
8. Anush Agarwalla (Equestrian)
9. Divyakriti Singh (Equestrian Dressage)
10. Diksha Dagar (Golf)
11. Krishan Bahadur Pathak (Hockey)
12. Pukhrambam Sushila Chanu (Hockey)
13. Pawan Kumar (Kabbadi)
14. Ritu Negi (Kabbadi)
15. Nasreen (Kho-Kho)
16. Ms Pinki (Lawn Bowls)
17. Aishwary Pratap Singh Tomar (Shooting)
18. Ms Esha Singh (Shooting)
19. Harinder Pal Singh Sandhu (Squash)
20. Ayhika Mukherjee (Table Tennis)
21. Sunil Kumar (Wrestling)
22. Ms Antim (Wrestling)
23. Naorem Roshibina Devi (Wushu)
24. Sheetal Devi (Para Archery)
25. Illuri Ajay Kumar Reddy (Blind Cricket)
26. Prachi Yadav (Para Canoeing)
Dronacharya Awards 2023
1. Lalit Kumar (Wrestling)
2. R. B. Ramesh (Chess)
3. Mahaveer Prasad Saini (Para Athletics)
4. Shivendra Singh (Hockey)
5. Ganesh Prabhakar Devrukhkar (Mallakhamb)