"വ്യവസായവും അക്കാദമിയും: വിടവ് നികത്തുന്നതിനുള്ള ബഹുമുഖ സഹകരണങ്ങൾ", സെമിനാർ സംഘടിപ്പിച്ച് ശ്രീ നാരായണ ഗുരു കോളേജ് ചെമ്പൂർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

“വ്യവസായവും അക്കാദമിയും: വിടവ് നികത്തുന്നതിനുള്ള ബഹുമുഖ സഹകരണങ്ങൾ”, സെമിനാർ സംഘടിപ്പിച്ച് ശ്രീ നാരായണ ഗുരു കോളേജ് ചെമ്പൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 05:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ചെമ്പൂർ ശ്രീനാരായണ ഗുരു കോളേജിൽ “വ്യവസായവും അക്കാദമിയും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ബഹുമുഖ സഹകരണങ്ങൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്ന് പ്രശസ്തരായ വ്യക്തികൾ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.

ഗോദ്‌റെജ്‌ കമ്പനി മുൻ ഉദ്യോ​ഗസ്ഥൻ ഡി. കെ. ശർമ്മ ചടങ്ങിൽ മുഖ്യാതിഥിയായി. ഭാരതത്തിൽ വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടണമെങ്കിൽ വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസവും ഒപ്പം വ്യാവസായിക സ്ഥാപനത്തിന് അനുയോജ്യമായ നൈപുണ്യവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് നിരവധി അവസരങ്ങളാണുണ്ടാകുന്നത്. കോളേജ് വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വിദ്യാഭ്യാസത്തിന് പുറത്ത് തൊഴിൽ സാധ്യതയുള്ള പാഠ്യവിഷയങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബിരുദം കേവലം ഒരു സർട്ടിഫിക്കറ്റിന് വേണ്ടി മാത്രമാകരുതെന്നും വിദ്യാർത്ഥികൾ പഠനത്തിനോടൊപ്പം കഴിവുകൾ കൂടി വികസിപ്പിക്കണമെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത ക്രിസിൽ ഗ്ലോബൽ ഡയറക്ടർ സോണി മിശ്ര പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായമേഖലകളും ഇതിന് തുല്യ പങ്കാളിത്തം നൽകണമെന്നും മിശ്ര പറഞ്ഞു. പൂർവവിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും പഠിക്കുന്ന വിദ്യാർത്ഥികളുടെ ഉപദേശകരായി ഇവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും സോണി മിശ്ര കൂട്ടിച്ചേർത്തു.

വ്യവസായ മേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ അടുത്ത ബന്ധം പുലർത്തണം. പുതുക്കിയ വിദ്യാഭ്യാസ നയം ഇതിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നുവെന്നും മുഖ്യ പ്രഭാഷകയായി പങ്കെടുത്ത ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ഡീൻ ഡോ. മധുശ്രീ ശേഖർ പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ഒരുക്കാൻ വിദ്യഭ്യാസ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി പഠന വിഷയങ്ങളിൽ വ്യവസായത്തിനു അനുയോജ്യമായ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നും മധുശ്രീ അഭിപ്രായപ്പെട്ടു.

മന്ദിരസമിതി ജനറൽ സെക്രട്ടറി ഓ.കെ. പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. രവീന്ദ്രൻ .കെ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജയശ്രീ വി, ഡോ. ഹിന്ദുജ എസ്.പി, കോൺഫ്രൻസ് സെക്രട്ടറി ഡോ സുമി നിജിത് ഡോ. അന്ന ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.

Tags: seminarSUB
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies