'വർഷങ്ങൾക്ക് ശേഷം' ചിത്രീകരണം പൂർത്തിയായി; റിലീസ് വിശേഷങ്ങൾ പങ്കുവെച്ച് വിനീത്; പാക്കപ്പ് വീഡിയോ കാണാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘വർഷങ്ങൾക്ക് ശേഷം’ ചിത്രീകരണം പൂർത്തിയായി; റിലീസ് വിശേഷങ്ങൾ പങ്കുവെച്ച് വിനീത്; പാക്കപ്പ് വീഡിയോ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 06:52 pm IST
FacebookTwitterWhatsAppTelegram

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 40 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പാക്കഅപ്പ് വിശേഷങ്ങൾ വിനീത് ശ്രീനിവാസൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. ആത്മാർഥതയുള്ള ഒരു കൂട്ടം സിനിമാപ്രവർത്തകർ ഒപ്പമുള്ളതുകൊണ്ടാണ് ഈ സിനിമ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും വിനീത് പറഞ്ഞു.

തിര എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ധ്യാനിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ പാക്കപ്പ് നടന്നത്. പാക്ക്അപ്പ് വിശേഷങ്ങളെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വിനീത് ശ്രീനവാസൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

‘ധ്യാനിന്റെ ജന്മദിനമായ ഇന്ന് പുലർച്ചെ 2 മണിക്ക് ഞങ്ങൾ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി. ആത്മാർത്ഥതയോടെ പണിയെടുത്ത ഒരു കൂട്ടമാളുകൾ എനിക്കൊപ്പം ഉണ്ടായിരുന്നു. എല്ലാകാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ സിനിമ പൂർത്തിയാക്കാൻ സാധിക്കുമെന്ന് എനിക്ക് മനസ്സിലാക്കി തന്ന ചിത്രം കൂടിയായിരുന്നു ഇത്. ‘വർഷങ്ങൾക്കു ശേഷം’ 2024 ഏപ്രിലിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും.’ വിനീത് ശ്രീനിവാസൻ കുറിച്ചു.

ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയും പുറത്ത് വന്നിരുന്നു. അണിയറ പ്രവർത്തകർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രണവും ഉണ്ടായിരുന്നു. പാക്കപ്പ് വീഡിയോയിൽ ചിത്രത്തെ കുറിച്ച് വിനീതിന്റെ വാക്കുകൾ ഉങ്ങനെ…

 

40 days of shooting with many locations…#VarshangalkkuShesham shoot completed.

#VineethSreenivasan directorial 😎#PranavMohanlal 🙌#NivinPauly 🤞#DhyanSreenivasan 👌pic.twitter.com/aowrbXBHlG

— What The Fuss (@W_T_F_Channel) December 20, 2023

‘നമ്മുടെ സിനിമ പൂർത്തിയാവുകയാണ്. 40 ദിവസങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ശരിക്കും പറഞ്ഞാൽ ഒരുപാട് ദിവസമെടുത്ത് ചിത്രീകരിക്കാനുള്ള സിനിമയായിരുന്നു ഇത്. എന്നാൽ എല്ലാ ഡിപ്പാർട്ട്‌മെന്റുകളും ഒരുമയോടെ പ്രവർത്തിച്ചതുകൊണ്ടാണ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്. 300ൽ അധികം ജൂനിയർ ആർടിസ്റ്റിനെ വച്ച് രാവിലെ ഏഴ് മണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിട്ടുണ്ട്. എല്ലാ ഡിപ്പോർട്ട്‌മെന്റിനും എന്റെ നന്ദി അറിയിക്കുന്നു. എല്ലാവരും നല്ല പണി എടുത്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’പാക്കപ്പ് വിഡിയോയിൽ വിനീത് ശ്രീനിവാസന്റെ വാക്കുകൾ.

ഹൃദയത്തിന് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. ഒപ്പം യുവതാരനിര തന്നെ ചിത്രത്തിലുണ്ട്. അജു വർഗീസ്, ബേസിൽ ജോസഫ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്‌മാൻ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

 

Tags: Vineeth SreenivasanSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies