കുവൈറ്റ് സിറ്റി: പുതിയ അമീറായി ഷെയ്ഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരമേറ്റു. ഇന്ന് ദേശീയ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് കുവൈറ്റിന്റെ പുതിയ അമീറായി അധികാരമേറ്റത്.
കുവൈറ്റിന്റെ 17-ാമത്തെ അമീറായാണ് ഷെയ്ഖ് മിഷൽ അധികാരമേറ്റിരിക്കുന്നത്. ഗൾഫ്, പ്രാദേശിക, അന്തർദേശീയ പ്രതിബദ്ധതകൾ നിലനിർത്തുമെന്ന് അധികാരമേറ്റതിന് ശേഷം ഷെയ്ഖ് പറഞ്ഞു. സത്യപ്രതിജ്ഞക്ക് തൊട്ടുപിന്നാലെ കുവൈത്ത് മന്ത്രിസഭ രാജിക്കത്തും കൈമാറി.
16-ാമത് അമീറായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ജാബിർ അൽ സബാഹിന്റെ പിൻഗാമിയായിട്ടാണ് ഷെയ്ഖ് മിഷല്‍ അല്‍ അഹമ്മദ് അധികാരമേറ്റിരിക്കുന്നത്. മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദിന്റെ മരണശേഷമാണ് പുതിയ അമീറായി ഷെയ്ഖ് മിഷൽ അൽ അഹമ്മദിനെ ക്യാബിനറ്റ് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഷെയ്ഖ് നവാഫ് അന്തരിച്ചത്.