എറണാകുളം: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. അങ്കമാലി മഞ്ഞപ്രയിലാണ് സംഭവം. ബൈക്ക് യാത്രികനും വിവിധ ഭാഷ തൊഴിലാളിയ്ക്കും ഉൾപ്പെടെ പോത്തിന്റെ കുത്തേറ്റു. പ്രദേശവാസികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി എത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനും പോത്തിന്റെ കുത്തേറ്റു. എന്നാൽ കുത്തേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പ്രദേശവാസികൾ തന്നെയാണ് പോത്തിനെ പിടിച്ചു കെട്ടിയത്.