ഒരു കാലത്ത് ഗാന്ധി കുടുംബം പറയുന്നതായിരുന്നു വേദവാക്യം, ഇന്ന് അങ്ങനെയല്ല; നരേന്ദ്രമോദിയെ പരാജയപ്പെടുത്തുക അസാധ്യം: സ്മൃതി ഇറാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു കാലത്ത് ഗാന്ധി കുടുംബം പറയുന്നതായിരുന്നു വേദവാക്യം, ഇന്ന് അങ്ങനെയല്ല; നരേന്ദ്രമോദിയെ പരാജയപ്പെടുത്തുക അസാധ്യം: സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 06:56 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിജയത്തോടുകൂടി അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ശക്തമായ അടിത്തറ സ്ഥാപിച്ചു കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വ്യക്തിപരമായ ഏതെങ്കിലും അജണ്ട പിന്തുടരുകയോ അതുവെച്ച് മുന്നോട്ട് പോകുകയോ ചെയ്യുന്ന ആളല്ല പ്രധാനമന്ത്രിയെന്നും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രധാമന്ത്രിയും കേന്ദ്രസർക്കാരും പ്രവർത്തിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. എഎൻഐയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളാണ്. അദ്ദേഹം ഈ രാജ്യം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയെപ്പറ്റിയും ഇവിടുത്തെ ജനങ്ങളെപ്പറ്റിയും അവരുടെ ജീവിതത്തെപ്പറ്റിയും പ്രധാനമന്ത്രിക്ക് നല്ല ബോധ്യമുണ്ട്. പൊതുപ്രവർത്തകനായും ബിജെപി നേതാവായും മന്ത്രിയായും മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായുമെല്ലാം അദ്ദേഹം പ്രവർത്തിച്ചു. നരേന്ദ്രമോദിയെ ജനങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മറ്റൊരു പിആർ വർക്കിന്റെയും ആവശ്യമില്ല. വ്യക്തിപരമായ ഏതെങ്കിലും അജണ്ട പിന്തുടർന്നല്ല പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത്’.

‘ഗാന്ധി കുടുംബത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചല്ല ബിജെപി സംസാരിക്കുന്നത്. കാതലായ പ്രശ്‌നങ്ങളെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. ഞങ്ങൾക്ക് കഴിയുന്ന എല്ലാ തരത്തിലും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ജൽ ജീവൻ ദൗത്യത്തിലൂടെ 13 കോടി കുടുംബങ്ങൾക്ക് ആദ്യമായി വെള്ളം ലഭിച്ചു, 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി, ആയുഷ്മാൻ ഭാരത് പദ്ധതി കൊണ്ട് ​ഗുണമുണ്ടായ 10 കോടി കുടുംബങ്ങൾ നമുക്ക് ചുറ്റുമുട്ട്, ഡിജിറ്റലായി സാക്ഷരത നേടിയ 3.5 കോടിയിലധികം ജനങ്ങൾ, 100 കോടി വാക്‌സിനുകൾ വിതരണം ചെയ്തു, വികസ്വര രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യയെ ഉയർത്തി, ജി20 അദ്ധ്യക്ഷ പദവി വഹിച്ചു. ഇങ്ങനെ എന്തെല്ലാം ഈ സർക്കാർ നടപ്പാക്കി കഴിഞ്ഞു’.

‘ഒരു രാജ്യം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ വിദേശ നയം മുതൽ ഉൽപ്പാദന നയം വരെ ബിജെപി സർക്കാരിന് ഉയർത്തി കാണിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ആഗോള വളർച്ചയിൽ ഇന്ത്യ 16 ശതമാനം ഉയർന്നു. ഇന്ത്യയുടെ ഉയർച്ചയെ വ്യക്തമാക്കുന്ന അന്താരാഷ്‌ട്ര റിപ്പോർട്ടുകളും സർവ്വയേയുമൊന്നും നരേന്ദ്രമോദി നിർമ്മിക്കുന്നതല്ല. ഒരു കാലത്ത് ഗാന്ധി കുടുംബം എന്ത് പറയുന്നുവോ അതായിരുന്നു രാജ്യത്തിന്റെ നിലപാടായി ഉയർത്തി കാണിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ഈ സോഷ്യൽ മീഡിയാ യു​ഗത്തിൽ ​ഗാന്ധി കുടുംബം ഒഴികെ എല്ലാം വികസിച്ചു. പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്തുക എന്നത് അസാധ്യമാണ്’- സ്മൃതി ഇറാനി പറഞ്ഞു.

 

Tags: BJPprime minister modiSmriti IraniLok Sabha elections
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies