ഏറ്റവും പുതിയ ചിത്രം നേരിന് പ്രക്ഷകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് മോഹൻലാൽ. വളരെയധികം കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റിലാണ് അദ്ദേഹം നന്ദി അറിയിച്ചത്. ചിത്രത്തിന് നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി അറിയിക്കുന്നുവെന്നും ചിത്രത്തിന്റ വിജയത്തിന് പിന്നിലെ ക്രു ടീമിനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Much obliged.
Humbled by all that love pouring in for #Neru. Much love and thanks for every kind word and to the wonderful team behind this success! pic.twitter.com/glQIMNUlMW
— Mohanlal (@Mohanlal) December 21, 2023
ഇന്ന് ഇറങ്ങിയ ചിത്രത്തിന് വലിയ അഭിപ്രായമാണ് പ്രക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഡ്രാമ യോണറിൽ വരുന്ന ചിത്രത്തിന്റെ കഥ കോടതി വ്യവഹാരത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. സുപ്രധാന കേസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. കാലങ്ങൾക്ക് ശേഷം വക്കീൽ കുപ്പായ മണിയുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. മോഹൻലാലിന് പുറമേ സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.