പാലക്കാട്: 11-കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 82 വര്ഷം കഠിനതടവും 3,40,000 രൂപ പിഴയുമാണ് ശിക്ഷാ വിധി. മാങ്കാവ് സ്വദേശി ശിവകുമാറിനാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പതിനൊന്ന് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചത്. പട്ടിക ജാതി വിഭാഗത്തിലുള്ള കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.