എറണാകുളം: വിരമിക്കൽ ആനുകൂല്യ വിതരണത്തിൽ കെഎസ്ആർടിസിക്ക് ആശ്വാസം. ആനുകൂല്യ വിതരണത്തിൽ മാറ്റി വെക്കേണ്ട തുക വരുമാനത്തിന്റെ അഞ്ച് ശതമാനമാക്കി കുറച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്.
ജനുവരി ഒന്ന് മുതൽ തുക മാറ്റിവെക്കണമെന്ന് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. കെഎസ്ആർടിസി ആനുകൂല്യ വിതരണത്തിൽ 10 ശതമാനം മാറ്റി വെക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.