പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതാ ചില ആയുർവേദ ടിപ്സുകൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതാ ചില ആയുർവേദ ടിപ്സുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 07:01 pm IST
FacebookTwitterWhatsAppTelegram

അണുബാധകളിൽ നിന്നും രോ​ഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ പ്രതിരോധശേഷി ആവശ്യമാണ്. രോ​ഗങ്ങൾ വരാതിരിക്കാൻ നിരവധി വഴികൾ എല്ലാവരും തേടാറുണ്ട്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിലും ചില വഴികളുണ്ട്. അവ ഏതൊക്കെ ആണെന്ന് നോക്കാം.

ദഹനം

ശരീരത്തിലെ മൊത്തത്തിലുള്ള ആരോ​ഗ്യം നിലനിർത്തുന്നത് അത്യാവശ്യമായ ഘടകമാണ്. ഇതിനായി പോഷകാംശമുള്ള വേ​ഗത്തിൽ ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാൻ. ഇഞ്ചിയും മഞ്ഞളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് നല്ലതാണ്. ഇവ ദഹനത്തെ ഉത്തേജിപ്പിക്കുകയും ഇവയുടെ ആന്റി ഇന്‍ഫ്‌ളമേറ്ററി സവിശേഷതകള്‍ കുടലിന്റെ പ്രശ്‌നങ്ങളെ ശമിപ്പിക്കുകയും വീക്കം കുറയ്‌ക്കുകയും ചെയ്യുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ കൂടുതൽ കഴിക്കുന്നതാണ് നല്ലത്. കട്ടിയുള്ളതും എണ്ണയില്‍ വറുക്കുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഇവ ദഹനവ്യവസ്ഥയെ ബാധിക്കും. ദഹനം സു​ഗമമായാൽ ഒട്ടുമിക്ക രോ​ഗങ്ങളിൽ നിന്നും രക്ഷ നേടാം.

ആയുർവേദ സൂപ്പർഫുഡുകൾ

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമായ മറ്റൊന്നാണ് ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക എന്നത്. ആയുർവേദം അനുസരിച്ചുള്ള ചില ആഹാരങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. പ്രത്യേകിച്ച് നെല്ലിക്ക, ഈത്തപ്പഴം, വെണ്ണ, ശർക്കര, തുളസി ഇല, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക.

ഹെർബൽ ടീ

തുളസി, കറുവപ്പട്ട, ഇഞ്ചി, ഗ്രാമ്പൂ, മഞ്ഞൾ, കുരുമുളക് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ഹെർബൽ ടീയ്‌ക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ​ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമായ ഹെർബൽ ടീ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരത്തെ വിഷാംശം ഇല്ലാതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

നസ്യ ചികിത്സ

ഒരു ആയുർവേദ തെറാപ്പിയാണ് നസ്യ ചികിത്സ. ആയുർവേദത്തിൽ പറയുന്ന അഞ്ച് പഞ്ചകർമ്മ ചികിത്സകളിൽ ഒന്നാണ് നസ്യ.
കണ്ഠത്തിലും ശിരസ്സിലും ഉണ്ടാകുന്ന എല്ലാ രോഗങ്ങളിലും നസ്യം ഏറ്റവും ഉത്തമമായ ചികിത്സാക്രമമാണ്. നാസിക ശിരസിലേക്കുള്ള ഒരു ദ്വാരമാണ്. അതുകൊണ്ട് നാസാദ്വാരം വഴി ശിരസ്സിന്റെ എല്ലാഭാഗത്തും വ്യാപിച്ച് അവിടെയുള്ള രോഗങ്ങളെ ശമിപ്പിക്കുമെന്നാണ് പറയുന്നത്.

ഇതിനായി ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത എണ്ണയാണ് ഉപയോ​ഗിക്കുന്നത്. ഈ എണ്ണ ആദ്യം ഒരു മൂക്കില്‍ ഒഴിക്കുക. അതിനുശേഷം പത്തുമിനിറ്റിനു ശേഷം അടുത്തതിലും ഒഴിക്കുന്നു. ഇത് നന്നായി മുകളിലേയ്‌ക്ക് വലിച്ചെടുക്കുക. അതിന് ശേഷം വായിലേക്ക് വരുന്ന കഫം തുപ്പി കളയുക. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോ​ഗ്യവിദ​ഗ്ദരുടെ അഭിപ്രായത്തോടെ മാത്രമാണ് നസ്യ ചികിത്സ നടത്തേണ്ടത്.

ഓയിൽ പുള്ളിംഗ് തെറാപ്പി

വായയിലെ നൂറുകണക്കിനെ അണുക്കളെ നശിപ്പിക്കുന്നതിനാണ് ഓയിൽ പുള്ളിംഗ് തെറാപ്പി ചെയ്യുന്നത്. ഒരു ടേബിൾസ്പൂൺ നിറയെ എണ്ണ അതിരാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് വെറും വയറ്റിൽ ഏകദേശം 20 മിനിറ്റ് നേരം വായയിൽ ചുഴറ്റുന്നതാണ് ഓയിൽ പുള്ളിംഗ് തെറാപ്പി. ഇത്
അണുക്കളെ നശിപ്പിക്കാനും വായയുടെ പ്രതിരോധത്തിനും സഹായകമാകുന്നു.

Tags: Ayurveda tipsSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies