നവകേരള സദസിന്റെ സമാപന ദിനം ഇന്ന്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ആഹ്വാനം ചെയ്ത് യുവമോർച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവകേരള സദസിന്റെ സമാപന ദിനം ഇന്ന്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ആഹ്വാനം ചെയ്ത് യുവമോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 07:04 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കാസർകോട് മഞ്ചേശ്വരത്തിൽ നിന്നും നവംബർ 18 ന് ആരംഭിച്ച നവകേരള സദസിനാണ് ഇന്ന് സമാപനം കുറിക്കുന്നത്. സമാന ദിവസം യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ആഹ്വാനം ചെയ്തിട്ടുണ്ട്.

ജനങ്ങളെ നേരിട്ട് കണ്ട് പരാതികൾ സ്വീകരിക്കുന്നതിനായാണ് മുഖ്യമന്ത്രിയും സംഘവും എല്ലാ ജില്ലകളിലും സന്ദർശനം നടത്തിയത്. എന്നാൽ, പരിഹാരം കാണാതെയാണ് മുഖ്യമന്ത്രിയും സംഘവും സമാപനത്തിന് ഒരുങ്ങുന്നത്. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതികൾ 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന വാ​ഗ്‍ദാനവുമായിട്ടായിരുന്നു നവകേരള സദസ് ആരംഭിച്ചത്. എന്നാൽ, സിപിഎം നേതാക്കൾ ഭരിക്കുന്നിടത്ത് പോലും പരാതികൾ പരിഹരിക്കപ്പെട്ടില്ല. ഇതിനെ ന്യായീകരിച്ച് കമ്യൂണിസ്റ്റ് നേതാക്കൾ രം​ഗത്ത് വന്നിരുന്നു. പരാതികളുടെ തോത് വർദ്ധിക്കുന്നതിനാൽ പരിഹാരം കാണാതെ നീണ്ടു പോകുന്നു എന്നാണ് ഉദ്യോ​ഗസ്ഥരുടെ വാദം.

സർക്കാരിന്റെ ധൂർത്തായിരുന്നു നവകേരള സദസെന്നാണ് പ്രതിപക്ഷം പറയുന്നത്. കോടികൾ മുടക്കി നിർമ്മിച്ച ബസ് മുതൽ വൻ ധൂർത്തായിരുന്നു സർക്കാരിന്റെ നവകേരള സദസ്. ഇതിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയ കോൺ​ഗ്രസ്, ബിജെപി പ്രവർത്തകരെ പോലീസ് ക്രൂരമായിട്ടായിരുന്നു മർദ്ദിച്ചത്.

സമാപന ദിവസമായ ഇന്ന് അഞ്ച് മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നിവടങ്ങളിലാണ് നവകേരള സദസ്. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിൽ സമാപന സമ്മേളനത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ പര്യടനം മാറ്റിവച്ചിരുന്നു. ഇത് അടുത്ത മാസം 1, 2 തീയതികളിലായി നടത്തുമെന്നും അറിയിച്ചു.

Tags: NAVAKERALA SADASThuiruvananthapuram
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies