ലോകത്താകമാനം വലിയ വെല്ലുവിളി ഉയർത്തുന്ന രോഗമാണ് പാൻക്രിയാറ്റിക് ക്യാൻസർ. 4,50,000 പേരാണ് ഓരോ വർഷവും ഈ രോഗത്തെ നേരിടുന്നത്. പാൻക്രിയാസിലെ അസാധരണ കോശങ്ങൾ അനിയന്ത്രിതമായി രീതിയിൽ വളരുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ക്യാൻസറുകളിൽ 12-ാം സ്ഥാനമാണിതിന്.
പാൻക്രിയാറ്റിക് ക്യാൻസറിനെ നിശബ്ദ ക്യാൻസർ എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം ക്യാൻസറിന്റെ ആദ്യഘട്ടത്തിൽ രോഗത്തെ കണ്ടെത്താൻ പ്രയാസമാണ്. പാൻക്രിയാറ്റിക് വന്ന രോഗികൾക്ക് അതിജീവനം വളരെ അധികം ദുഷ്കരമാണ്. പലപ്പോഴും 1 മുതൽ 5 വർഷം വരെയാണ് രോഗികൾക്ക് അതിജീവിക്കാൻ കഴിയുക. എന്നാൽ പൊതുവിൽ ആദ്യഘട്ടത്തിൽ അതിജീവന നിരക്ക് കൂടുതലായി കാണുന്നു.
മഞ്ഞപ്പിത്തം, ശരീരഭാരം കുറയുക, കഠിനമായ വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ എന്നിവയാണ് പൊതുവിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ.
രണ്ട് തരം ക്യാൻസറുകളാണ് പൊതുവിൽ ബാധിക്കുന്നത്
1.എൻഡോക്രൈൻ ക്യാൻസർ
2. എക്സോക്രൈൻ
എൻഡോക്രൈൻ ക്യാൻസർ
ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെയാണ് എൻഡോക്രൈൻ ക്യാൻസർ ബാധിക്കുന്നത്.
എക്സോക്രൈൻ
ദഹനത്തിന് സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളിലാണ് ഇത് ബാധിക്കുക. പാൻക്രിയാറ്റിക് ക്യാൻസർ ഏറ്റവും അധികം ബാധിക്കുന്നത് എക്സോക്രൈൻ കോശങ്ങളെയാണ്.
അതിജീവന നിരക്ക് കുറവാണെങ്കിലും രോഗത്തെ ആദ്യ ഘട്ടത്തിൽ കണ്ടെത്താനായാൽ സുഖപ്പെടുത്താം. 45 വയസിനു മുകളിലാണ് ഇത് ഏറ്റവുമധികം കാണുന്നത്. അതുകൊണ്ടാണ് ഈ രോഗത്തിന്റെ അതിജീവനത്തിന്റെ നിരക്ക് കുറയുന്നതും. പ്രമേഹവും പൊണ്ണത്തടിയും രോഗത്തിലേക്ക് നയിക്കുന്നു. പുകവലിയുടെ ഉപയോഗവും രോഗത്തിന് കാരണമാകുന്നു.
ഭക്ഷണം നിയന്ത്രിക്കുകയും ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നവരിലേക്ക് പാൻക്രിയാറ്റിക് ക്യാൻസറിനുള്ള സാധ്യത കുറവാണ്.