മുംബൈയെ പെട്ടിയിലാക്കി.!കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് കരോൾ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുംബൈയെ പെട്ടിയിലാക്കി.!കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് കരോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 10:48 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ആരാധകർക്ക് ക്രിസ്തുമസ് സമ്മാനമൊരുക്കി ബ്ലാസ്‌റ്റേഴ്‌സ്. ഓക്ടോബർ എട്ടിന് മുംബൈ തട്ടകത്തിലുണ്ടായ തോൽവിക്ക് ക്രിസ്മസ് തലേന്ന് കൊച്ചിയിൽ മറുപടി നൽകി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് കൊമ്പൻമാരുടെ ജയം. ദിമിത്രിയോസ് ഡയമന്റകോസും ക്വാമി പെപ്രയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. 9 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ഗോവയാണ് ഒന്നാമത്.

മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 11-ാം മിനിറ്റിൽ ക്വാമി പെപ്രയുടെ അസിസ്റ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കി. ഇടതുവിങ്ങിലൂടെ പെപ്ര നടത്തിയ മുന്നേറ്റത്തിനൊടുവിൽ മനോഹരമായ ഫസ്റ്റ് ടച്ചിലൂടെയാണ് ഡിമി വലകുലുക്കിയത്. സീസണിൽ താരം നേടുന്ന ആറാം ഗോളാണിത്. ഇൻജ്വറി ടൈമിൽ ഡിമിയുടെ അസിസ്റ്റിൽ പെപ്രയും വലകുലുക്കിയതോടെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് കൊമ്പൻമാർ മുന്നിട്ട് നിന്നു.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് ശക്തമായ വെല്ലുവിളി ഉയർത്തി. പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്‌സ് നിരയിലെ അപകടകാരി. പക്ഷേ രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്താൻ ബാസ്‌റ്റേഴ്‌സിനായില്ല. കൊമ്പൻമാർക്കെതിരെ സമനില പിടിക്കാൻ മുംബൈ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം കുലുങ്ങിയില്ല. സീസണിലെ മുംബൈയുടെ ആദ്യ തോൽവിയാണിത്.

Tags: KochiKerala Blasters FCMUMBAI CITY FCdimitriosperpah
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies