തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തിൽ സംസ്ഥാനത്ത് പൊടിപൊളിച്ച് മദ്യവിൽപ്പന. 70.73 കോടി രൂപയിലധികം മദ്യമാണ് ഇന്നലെ മാത്രം കേരളത്തിൽ വിറ്റഴിച്ചത്. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു. കഴിഞ്ഞ വർഷം ക്രിസ്തുമസിന്റെ തലേദിവസം 69.55 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചിരിക്കുന്നത് ചാലക്കുടിയിലാണ്. 63,85,290 രൂപയുടെ മദ്യമാണ് ഇന്നലെ മാത്രമായി ഇവിടെ വിറ്റഴിച്ചത്. ചങ്ങനാശേരിയിൽ 62,87,120 രൂപയുടെയും, ഇരിഞ്ഞാലക്കുടയിൽ 62,31,140 രൂപയുടെയും പവർഹൗസിൽ 60,08,130 രൂപയുടെയും നോർത്ത് പറവൂരിൽ 51,99,570 രൂപയുടേയും മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വർഷങ്ങളേക്കാൾ കോടികളുടെ ലാഭമാണ് ബെവ്കോ ഇത്തവണ മദ്യ വിൽപ്പനിലൂടെ ഉണ്ടാക്കിയിരിക്കുന്നത്.