ഇതൊക്കെ ഒരു തമാശ മാത്രം; മനസിലാക്കാൻ സാധിക്കാത്തത് തന്റെ തെറ്റല്ല; മിമിക്രി ഒരു കലാരൂപം: അധിക്ഷേപത്തെ ന്യായീകരിച്ച് കല്യാൺ ബാനർജി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതൊക്കെ ഒരു തമാശ മാത്രം; മനസിലാക്കാൻ സാധിക്കാത്തത് തന്റെ തെറ്റല്ല; മിമിക്രി ഒരു കലാരൂപം: അധിക്ഷേപത്തെ ന്യായീകരിച്ച് കല്യാൺ ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 04:55 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പാർലമെൻ്റിന് മുന്നിൽ ഉപരാഷ്‌ട്രപതിക്ക് നേരെ നടത്തിയ അധിക്ഷേപ മിമിക്രിക്ക് പിന്നാലെ ന്യായീകരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി. ഇതെല്ലാം തമാശയാണ്. അത് മനസിലാക്കൻ സാധിക്കാത്തതിന് തനിക്കെന്തു ചെയ്യാനാകുമെന്നും സംസ്കാരമുള്ളവർ മിമിക്രിയെ അഭിനന്ദിക്കുമെന്നുമാണ് ബാനർജി പ്രതികരിച്ചത്. സെറാംപൂർ മണ്ഡലത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം‌.

മിമിക്രി ഒരു കലാരൂപമാണ്‌. ആർക്കെങ്കിലും കല മനസ്സിലാകുന്നില്ലെങ്കിൽ താനെന്തു ചെയ്യും. ഇത് മനസിലാക്കൻ സംസ്‌കാരമുള്ള മനസ്സില്ലെങ്കിലോ ഇത് തങ്ങളെ ലക്ഷ്യം വച്ചാണെന്ന് കരുതിയാലോ താൻ നിസ്സഹായനാണ്. ഉപരാഷ്‌ട്രപതിയുടെ പേര് പറയാതെയായിരുന്നു അ​ദ്ദേഹത്തിന്റെ വാക്കുകൾ. പിന്നീടും തൃണമൂൽ നേതാവ് തന്റെ വാദങ്ങൾ പ്രസം​ഗത്തിൽ ആവർത്തിച്ചു. നിങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് എന്തിനാണ് കരുതുന്നത്. രാവിലെ മുതൽ രാത്രി വരെ അദ്ദേഹം കരയുകയാണ്. ഒരു കുട്ടിയെപ്പോലെ എന്തിനാണ് നിങ്ങൾ കരയുന്നത്?. തുടർന്ന് തന്നെ കളിയാക്കുന്നതിന് അമ്മയോട് പരാതിപ്പെടുന്ന ഒരു കുട്ടിയേയും അദ്ദേഹം യോ​ഗത്തിൽ അനുകരിച്ചു.

തൃണമൂൽ എംപിയുടെ നടപടി തന്നെ വേദനിപ്പിച്ചതായി ഉപരാഷ്‌ട്രപതി പ്രതികരിച്ചു. ജ​ഗ്ദീപ് ധൻകർ എന്ന വ്യക്തിയെ അപമാനിച്ചതിലല്ല മറിച്ച് താൻ വഹിക്കുന്ന സ്ഥാനത്തെ അധിക്ഷേപിച്ചതിനാണ് ബാനർജിയെ വിമർശിച്ചതെന്ന് ധൻകർ പറഞ്ഞു. ജാട്ട് സമുഹത്തെയും കർഷകരെയും അപമനിക്കുന്നതാണ് എം.പിയുടെ നടപടിയെന്നും അദ്ദേ​​ഹം പറഞ്ഞു. മിമിക്രിയുടെ ദൃശ്യങ്ങൾ പകർത്തിയതിന് കോൺഗ്രസ് നേതാവ് രാഹുലിനെയും അദ്ദേഹം വിമർശിച്ചു.

മിമിക്രി നടപടി ഉപരാഷ്‌ട്രപതിയോടുള്ള അനാദരവാണെന്ന് ഉയർത്തിക്കാട്ടി സഭയ്‌ക്കകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു. എംംപിയുടെ നടപടി രാജ്യത്തോട് തന്നെയുള്ള അനാദരവാണെന്നും ബിജെപി പ്രതികരിച്ചു. പിന്നാലെ പ്രധാനമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയും ഉപരാഷ്‌ട്രപതിയെ നേരിട്ടെത്തി സന്ദർശിച്ചിരുന്നു.

Tags: TMCjagdeep dhankarVice PresidentMimicry Rowkalyan banarjee
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies