കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ർർർ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് ചിത്രമായ ‘എസ്ര’യ്ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗ്ർർർ’. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും തമിഴ് നടൻ ആര്യയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സിനിഹോളിക്സാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
മേക്കിംഗിൽ ഏറെ വേറിട്ട് നിന്ന എസ്രയ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സിനിമ കാത്തിരിക്കുന്നത്. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് നായരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂർ എന്നിവരാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിവേക് ഹർഷൻ ആണ്. സംഗീതവും പശ്ചാത്തല സംഗീതവും ഡോൺ വിൻസെന്റാണ് ചെയ്തിരിക്കുന്നത്.
കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോൾ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്എക്സ് : എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ് : ഹസൻ വണ്ടൂർ വസ്ത്രാലങ്കാരം: സമീറ സനീഷ്, അധിക ഡയലോഗുകൾ: ആർജെ മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആൽവിൻ ഹെൻറി, മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാർട്ടിസ്റ്റ്, പിആർഒ: ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്സ്