നാടെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ സുദിനത്തിൽ ആശംസകൾ അറിയിച്ച് സുരേഷ് ഗോപി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സുരേഷ് ഗോപി ആശംസകൾ അറിയിച്ചത്.
‘എല്ലാവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു. മേരി ക്രിസ്തുമസ്’എന്നാണ് സുരേഷ് ഗോപി വീഡിയോയിൽ പറയുന്നത്. കയ്യിൽ ക്രിസ്തുമസ് കേക്കും, ക്രിസ്തുമസ് തൊപ്പിയും വച്ചായിരുന്നു സുരേഷ് ഗോപി ക്രിസ്തുമസ് ആശംസകൾ പങ്കുവെച്ചത്.
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ഇന്ന് ലോകം ക്രിസ്മസ് ആഘോഷിച്ചു. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പാതിര കുർബാന നടന്നു. തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന ക്രിസ്മസ് പ്രാർത്ഥനകളിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.