കണ്ണൂർ: കണ്ണൂരിൽ മദ്ധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്നു. മട്ടന്നൂർ കൊതേരിയിലാണ് സംഭവം. വണ്ണാത്തിക്കുന്ന് സ്വദേശി ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. സഹോദരന്റെ മകൻ ഷിഗിലാണ് ഗീരിഷിനെ കൊലപ്പെടുത്തിയത്. വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഷിഗിലിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകും.