ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താന് കുടപിടിച്ച് ചൈന; ഭീകരർ ഉപയോ​ഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങൾ; നൽകുന്നത് പാക് സൈന്യം; തെളിവുകൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താന് കുടപിടിച്ച് ചൈന; ഭീകരർ ഉപയോ​ഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങൾ; നൽകുന്നത് പാക് സൈന്യം; തെളിവുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 02:04 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയെ ആക്രമിക്കാൻ ഭീകരർ ഉപയോ​ഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ലഷ്കർ ഇ ത്വയ്ബ തീവ്രവാദികൾ ഉപ​യോ​ഗിച്ചത്. ബോഡി സ്യൂട്ടുകൾ, ക്യാമറകൾ, ആശയവിനിമയ ഉപകരണങ്ങൾ അടക്കമാണ് ഇവർക്ക് നൽകുന്നത്. സൈന്യത്തിനെതിരെ ആസൂത്രിത ആക്രമണമാണ് ഇവർ ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ ഉന്നംവയ്‌ക്കുന്നത്.

ഡ്രോണുകളും ​ഗ്രനേഡുകളും മറ്റ് ആയുധങ്ങളും ചൈന പാകിസ്താൻ സൈന്യത്തിന് നൽകുന്നുണ്ട്. ഇതെല്ലാം എത്തുന്നത് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന ഭീകരരുടെ കൈകളിലേക്കാണ്. സുരക്ഷാ ഉദ്യോ​ഗസ്ഥർക്കാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്. മൂന്ന് പ്രധാന ആക്രമണമാണ് ജമ്മുകശ്മീരിൽ ഈ വർഷം മാത്രം നടന്നത്.

ചൈനീസ് സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച സ്നൈപ്പർ ​തോക്കുകളാണ് ഇന്ത്യൻ സൈനികർക്കെതിരെ ഉപ​യോ​ഗിക്കുന്നത്. ജമ്മു അതിർത്തിയിൽ നവംബറിൽ നടന്ന ആക്രമണത്തിൽ സ്നൈപ്പർ ​തോക്കുൾ ഉപയോ​ഗിച്ചതിന് തെളിവുണ്ട്. മൂന്ന് ആക്രമണങ്ങൾക്ക് ശേഷം ഭീകര സംഘടനകൾ പുറത്തുവിട്ട ചിത്രങ്ങൾ ചൈനീസ് നിർമ്മിത ക്യാമറയിലാണ് പകർത്തിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ രൂപമാറ്റം വരുത്തിയും എഡിറ്റ് ചെയ്തുമാണ് പുറത്തുവിട്ടത്. ആശയ വിനിമയത്തിനായി ഭീകരർ ഉപയോ​ഗിക്കുന്ന എൻക്രിപ്റ്റഡ് മെസേജിം​ഗ് ഉപകരണങ്ങളും ചൈനീസ് നിർമ്മിതമാണ്.

പാകിസ്താൻ ആർമിക്ക് പതിവായി വരുന്ന ചൈനീസ് ആയുധങ്ങൾ അവർ ഉപയോ​ഗിക്കുന്നില്ലെന്നും ഭീകര സംഘടനകൾക്ക് ലഭ്യമാക്കുകയാണെന്നുമാണ് കണ്ടെത്തൽ. ചൈനയുടെ സഹായത്തോടെ പാകിസ്താൻ അവരുടെ സൈബർ സഖ്യത്തെ കൂടുതൽ ശക്തമാക്കുകയാണെന്നും കണ്ടെത്തലുണ്ട്. അടുത്തിടെ പതിവായി പുതിയ തരം ആയുധങ്ങൾ പാകിസ്താന് ചൈന നൽകുന്നുണ്ട്. ഇതെല്ലാം ഉപയോ​ഗിക്കുന്നത് ജയ്ഷെ-ലഷ്കർ ഭീകരറാണെന്നും സൂചനയുണ്ട്.

Tags: ChinaTerroristsFEATURED2usingMade Weapons
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies