ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിലെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 2 കോടി പിന്നിട്ടു. ആഗോളതലത്തിൽ ഒരു ലോകനേതാവിനുള്ള ഏറ്റവും ഉയർന്ന സ്ബ്സ്ക്രിഷനാണിത്. യൂട്യൂബ് ചാനലിൽ 20 കോടി സബ്സ്ക്രൈബേഴ്സുള്ള ലോകത്തിലെ ഏകനേതാവും നരേന്ദ്രമോദിയാണ്. യൂട്യൂബ് വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണത്തിലും പ്രധാനമന്ത്രി് മുന്നിലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2007 ഒക്ടോബർ 26ന് ആരംഭിച്ച ചാനലിലൂടെ 4.5 ബില്യൺ(4,533,513,448) ആളുകളാണ് വീഡിയോകൾ ഇതുവരെ കണ്ടത്.
ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസനോറയാണ് മോദിയ്ക്ക് പിന്നിൽ രണ്ടാമതുള്ളത്ത്. ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 6.44 മില്യൺ സ്ബ്സ്ക്രൈബേഴ്സാണുള്ളത്. 34 കോടി ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. പട്ടികയിൽ മൂന്നാമതുള്ളത് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയാണ്. 1.1 മില്യൺ സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ ഇതുവരെ വീഡിയോ കണ്ടത് 30 കോടി ആളുകളാണ്.
യൂട്യൂബിൽ മാത്രമല്ല ഫേസ്ബുക്ക്, എക്സ്(ട്വിറ്റർ), ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നിൽ. സമൂഹമാദ്ധ്യമങ്ങളിൽ ഇടപെടൽ നടത്തുന്ന ലോകനേതാക്കളിൽ ബഹുദൂരം മുന്നിലാണ് നരേന്ദ്രമോദി.