എറണാകുളം: എസ്എഫ്ഐ നേതാവ് ഗാന്ധിപ്രതിമയെ അപമാനിച്ച സംഭവത്തിൽ പോലീസിന് പാരതി നൽകി എബിവിപി. സംസ്ഥാന പ്രവർത്തക സമിതിയംഗം കെഎം വിഷ്ണുവാണ് പരാതി നൽകിയത്.
എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസറാണ് ഗാന്ധി പ്രതിമയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയത്. ഗാന്ധിപ്രതിമയെ കൂളിംഗ് ഗ്ലാസ് ധരിപ്പിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹിയായ അതിൽ കോളേജിലെ തന്നെ ഗാന്ധിപ്രതിമയെയാണ് അപമാനിച്ചത്.
ഗാന്ധി മരിച്ചതല്ലേ എന്ന് പരിഹസിച്ചുകൊണ്ടാണ് ഇയാൾ ചിത്രങ്ങൾ പകർത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പരാതിയുമായി എബിവിപി രംഗത്തെത്തിയത്.