എറണാകുളം: രാഷ്‌ട്രപിതാവിന്റെ പ്രതിമയെ അപമാനിച്ച എസ്എഫ്‌ഐ നേതാവിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും ചൂണ്ടി ഭാരത് മാതാ ലോ കോളേജ് യൂണിയൻ ഭാരവാഹിയുമായ അതിൽ നാസറാണ് മഹാത്മാഗാന്ധിയുടെ പ്രതിമയെ അപമാനിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ദേശവിരുദ്ധരും ഭീകരരുമാണുള്ളതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ദേശവിരുദ്ധരും ഭീകരമനസ്സുകളും അടിഞ്ഞുകൂടുകയാണ് കമ്യൂണിസ്റ്റ് പാർട്ടി നിറയെ. ഇത്തരം തെമ്മാടിത്തരങ്ങൾ വെച്ചുപൊറുപ്പിക്കരുത്. അറസ്റ്റു ചെയ്തു ജയിലിലടയ്‌ക്കാൻ ധൈര്യം കാണിക്കണം കേരളാ പോലീസ്. അതിൽ നാസർ ഗാന്ധിജിയുടെ പ്രതിമയ്‌ക്ക് കൂളിംഗ് വച്ചു കൊടുക്കുന്ന വീഡിയോ ഉൾപ്പെടെയാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് കോളേജിലെ ഗാന്ധി പ്രതിമയിൽ അതിൽ നാസർ കണ്ണട വച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഫോട്ടോ എടുക്കുമ്പോൾ ഗാന്ധിജി എന്തായാലും മരിച്ചതല്ലേ എന്ന് അതിൽ പറയുന്നതും കേൾക്കാം. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.















