പറഞ്ഞ് പഴകിയ ചൊല്ലുകൾ , ഇന്നും സാഹചര്യത്തിന് അനുയോജ്യമായ അർത്ഥവത്തായ ചൊല്ലുകൾ . സംഭാഷണങ്ങൾക്കൊപ്പം പഴഞ്ചൊല്ലുകൾ കൂടി ചേർക്കുന്നത് മലയാളികൾക്ക് എന്നും ഏറെ പ്രിയമാണ്.
നമ്മുടെ നാടന്‍ സാഹിത്യത്തിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ് പഴഞ്ചൊല്ലുകള്‍. ഈ ചൊല്ലുകള്‍ വാമൊഴിയായി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങള്‍ക്ക് അനുസരിച്ച് വികാസം പ്രാപിക്കുകയും ചെയ്തു.
ചില ഉദാഹരണങ്ങൾ …
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു ; വളരെ വലിയ കാര്യത്തിനായി സൂക്ഷിച്ച ഒരു വസ്തു ഉപകാരപ്പെട്ടത് തീരെ ചെറിയ ഒരു ആവശ്യം സാധിക്കാനാണ് എന്നർത്ഥമാക്കുന്നതാണിത്.
അകം നന്നായാൽ പുറം നന്നായി ; മനസ്സ് നന്നായിരുന്നാൽ സൽപ്രവർത്തികൾ ചെയ്യാൻ കഴിയും എന്ന് സാരം
ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം ; ഒരാളെ കണ്ടാൽ ഒരു സമൂഹത്തെ അറിയാമെന്ന് അർത്ഥം
വിനാശകാലേ വിപരീത ബുദ്ധി- സമയം മോശമായിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും നമ്മളെ അബദ്ധത്തിൽ കൊണ്ടുചെന്ന് ചാടിക്കാം
അലക്ക് ഒഴിഞ്ഞിട്ട് കാശിയ്‌ക്ക് പോകാൻ നേരമില്ല : എല്ലാ തിരക്കുകളും കഴിഞ്ഞിട്ട് ലക്ഷ്യം നേടിയെടുക്കാൻ നിന്നാൽ അതിന് കഴിയില്ല എന്ന് അർത്ഥമാക്കുന്ന ചൊല്ലാണിത് .















