കാസർകോട്: ചെറുവത്തൂരിൽ പൂട്ടിയ കൺസ്യൂമർ ഫെഡ് മദ്യശാല തുറക്കണമെന്ന ആവശ്യവുമായി സിഐടിയുവിന്റെ കുത്തിയിരിപ്പ് സമരം. ചെറുവത്തൂരിലെ കൺസ്യൂമർ മദ്യവിൽപ്പന ശാല ഒരു ദിവസം പ്രവർത്തിച്ച ശേഷം ഇത് അടച്ചു പൂട്ടിയിരുന്നു. നവംബർ 24-നാണ് മദ്യവിൽപ്പന ശാല പൂട്ടിയത്. ഇവിടെ നിന്നും മദ്യം മാറ്റുന്നതിനെതിരെയാണ് സിഐടിയു ഇപ്പോൾ കുത്തിയിരിപ്പ് സമരം നടത്തുന്നത്. കൺസ്യൂമർ ഫെഡ് മദ്യവിൽപ്പന ശാലയുടെ സമീപത്തായി പ്രവർത്തിക്കുന്ന ബാറിനു വേണ്ടി ഉന്നത ഇടപെടലിനെ തുടർന്നാണ് മദ്യവിൽപ്പമന ശാല അടച്ചു പൂട്ടേണ്ടി വന്നതെന്നാണ് സിഐടിയു ആരോപിക്കുന്നത്.അതുകൊണ്ടു തന്നെ പൂട്ടിയ മദ്യശാല വീണ്ടും തുറന്നു പ്രവർത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.