ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവ്, ദേശീയതയുടെ ഉറച്ച ശബ്ദം; അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് പ്രമുഖർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവ്, ദേശീയതയുടെ ഉറച്ച ശബ്ദം; അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് പ്രമുഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 03:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരവ് അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.’അരുൺ ജെയ്റ്റ്ലിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. സമർത്ഥനായ ഒരു നിയമ വിദഗ്ധനായിരുന്ന അദ്ദേഹം, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമമേഖലയിൽ തന്റെ വിപുലമായ കഴിവുകൾ സമർപ്പിച്ച് പോരാടി. ഇന്ത്യയുടെ സാമൂഹികവും രാഷ്‌ട്രീയവുമായ ജീവിതത്തിൽ അദ്ദേഹം നൽകിയ സംഭാവനകളിലൂടെ, അരുൺ ജെയ്റ്റ്ലി ഓർമ്മയിൽ എന്നും നിലനിൽക്കും,’ എന്ന് അമിത് ഷാ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്ക് പുറമേ കേന്ദ്ര മന്ത്രിമാരായ എസ് ജയശങ്കർ, കിരൺ റിജ്ജു, അനുരാഗ് ഠാക്കൂർ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരും ആദരവ് അർപ്പിച്ചു. ‘അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ സ്നേഹപൂർവം സ്മരിക്കുന്നു. രാഷ്‌ട്രത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം നിരവധി ആളുകൾക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്.’- എന്ന്
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

‘അരുൺ ജെയ്റ്റ്‌ലിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ഹൃദയംഗമമായ ആദരവ് അർപ്പിക്കുന്നു. പ്രതിഭാധനനായ, വ്യക്തിത്വമുള്ള, അസാധാരണ വാഗ്മിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അറിവും വിവേകവും നമ്മെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.’- എന്ന് കിരൺ റിജ്ജു പറഞ്ഞു. ‘അരുൺ ജെയ്റ്റ്ലിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ സ്നേഹപൂർവ്വം സ്മരിക്കുന്നു. വിദ്യാർത്ഥി നേതാവ്, അഭിഭാഷകൻ, ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ, കേന്ദ്രമന്ത്രി എന്നിങ്ങനെ നിരവധി ചുമതലകൾ വഹിച്ച നമ്മുടെ പാർട്ടിയിലെ മുതിർന്ന വ്യക്തിയും ഉപദേശകനുമാണ്. നമ്മുടെ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന എടുത്തു പറയേണ്ടതാണ്. സമാനതകളില്ലാത്ത വ്യക്തിത്വമായ അദ്ദേഹം നമ്മുടെ ഓർമ്മകളിൽ എന്നും നിലനിൽക്കും.’- എന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.

1952 ഡിസംബർ 28ന് ഡൽഹിയിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് അരുൺ ജെയ്റ്റ്ലി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മഹാരാജ് കിഷൻ ജെയ്റ്റ്ലി അഭിഭാഷകനും അമ്മ രത്തൻ പ്രഭ ജെയ്റ്റ്ലി വീട്ടമ്മയുമായിരുന്നു. 1957 മുതൽ 1969 വരെ ഡൽഹിയിലെ സെന്റ് സേവ്യേഴ്സ് സീനിയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി സർവ്വകലാശാലയിൽ നിന്ന് എൽഎൽബിയിൽ ബിരുദം നേടി. തുടർന്ന് ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി ജോലി ചെയ്തു.

വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ പ്രവർത്തിച്ച അദ്ദേഹം വിവിധ ചുമതലകൾ വഹിച്ചിരുന്നു. 1970-കളിൽ ജനതാ പാർട്ടിയിൽ ചേർന്ന അദ്ദേഹം പിന്നീട് 1980-ൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) രൂപീകരിച്ചതിന് ശേഷം അതിൽ അംഗമായി. ബിജെപിയിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം ‘ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ സാന്നിധ്യമായി മാറിയിരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയായും നിയമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ജെയ്റ്റ്ലി ഇന്ത്യയുടെ ധനമന്ത്രിയായി ചുമതല ഏറ്റെടുത്തു. തന്റെ ഭരണകാലത്ത് സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിലും പ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. കൂടാതെ സർക്കാരിന്റെ നയങ്ങളും സംരംഭങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതിലും വിശദീകരിക്കുന്നതിലും പ്രാബല്യത്തിൽ കൊണ്ടുവരുന്നതിലും പങ്ക് വഹിച്ചിട്ടുമുണ്ട്.

ദേശീയതയുടെ ഉറച്ച ശബ്ദമായിരുന്ന അരുൺ ജെയ്റ്റ്ലി അദ്ദേഹത്തിന്റെ മൂർച്ചയുള്ള ബുദ്ധിശക്തി, വാക്ചാതുര്യം, സൗഹാർദ്ദപരമായ പെരുമാറ്റം എന്നിവയാൽ പ്രശംസിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. പാർട്ടിക്കപ്പുറമുള്ള ആളുകളുമായി ഇടപഴകാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ തന്നെ ശാശ്വതമായ സ്വാധീനമാണ് ചെലുത്തിയത്. 2019 ഓഗസ്റ്റ് 24ന് ആരോഗ്യപ്രശ്‌നങ്ങളാൽ അദ്ദേഹം വിട പറഞ്ഞു. 2020-ൽ ഭാരതം മരണാനന്തരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.

 

Tags: arun jaitleyFEATURED2
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies