ജനുവരി ഒന്ന് പുതുവർഷമായതെങ്ങനെ?; 2024 ആദ്യമെത്തുന്നതും അവസാനമെത്തുന്നതും എവിടെ?; കൗതുകമായ കാര്യങ്ങൾ ഇവയെല്ലാം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനുവരി ഒന്ന് പുതുവർഷമായതെങ്ങനെ?; 2024 ആദ്യമെത്തുന്നതും അവസാനമെത്തുന്നതും എവിടെ?; കൗതുകമായ കാര്യങ്ങൾ ഇവയെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 10:20 pm IST
FacebookTwitterWhatsAppTelegram

പുതിയ ലക്ഷ്യങ്ങളും തീരുമാനങ്ങളുമായി പുതുവർഷത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. മൂന്ന് ദിനങ്ങൾ കൂടി പിന്നിടുമ്പോൾ 2024-ലേക്കാണ് ചുവടുവയ്‌ക്കുന്നത്. പുതുവത്സരത്തോടനുബന്ധിച്ച് വിവിധ പരിപാടികളാകും മിക്കയിടങ്ങളിലും അരങ്ങേറുക. എന്നാൽ ജനുവരി ഒന്ന് തന്നെ എന്തുകൊണ്ടാണ് പുതുവർഷം ആയി ആഘോഷിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

പതിറ്റാണ്ടുകൾക്ക് മുമ്പ് മാർച്ച് 25, ഡിസംബർ 25 എന്നിങ്ങനെയുള്ള തീയതികളിലായിരുന്നു കലണ്ടർ ആരംഭിച്ചിരുന്നത്. ഇവിടെ നിന്നാണ് ജനുവരി ഒന്ന് പുതുവത്സര ദിനമായി മാറിയത്. റോമൻ രാജാവായിരുന്ന നുമ പോംപിലിയസിനാണ് ഇതിന് പിന്നിലെന്നാണ് മിക്കവരും പറയുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് നുമ റോമൻ റിപ്പബ്ലിക്കൻ കലണ്ടർ പരിഷ്‌കരിച്ചാണ് ഇത്തരത്തിലാക്കിയത്.

പരിഷ്‌കരിച്ച കലണ്ടറിൽ ജനുവരി ഒന്ന് പുതുവത്സര ദിനമായി എന്ന് പറയപ്പെടുന്നു. റോമൻ ദേവനായ ജാനസിന്റെ പേരാണ് ആദ്യ മാസത്തിന് നൽകിയത്. പിൽക്കാലത്ത് ഇത് ജനുവരിയായി മാറി. യുദ്ധത്തിന്റെ ദേവനായ മാർസിന്റെ പേരിൽ നിന്നാണ് മാർച്ച് എന്ന് പേരിട്ടിരിക്കുന്നതെന്നും പറയപ്പെടുന്നു. ബിസി 46-ൽ ജൂലിയസ് സീസർ കലണ്ടറിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ അദ്ദേഹവും ജനുവരി ഒന്ന് വർഷത്തിന്റെ തുടക്കമായി നിലനിർത്തി. പിന്നീട് റോമൻ സാമ്രാജ്യത്തിന്റെ വികസനത്തോടെ ജൂലിയൻ കലണ്ടറിന്റെ ഉപയോഗവും വ്യാപിച്ചു.

പിന്നീട് അഞ്ചാം നൂറ്റാണ്ടിലെ റോമിന്റെ പതനത്തെത്തുടർന്ന് മിക്ക ക്രിസ്ത്യൻ രാജ്യങ്ങളും കലണ്ടറിൽ പല മാറ്റങ്ങളും വരുത്തി. മിക്കയിടങ്ങളിലും മാർച്ച് 25, ഡിസംബർ 25 എന്നിവ പുതുവത്സര ദിനങ്ങളായി മാറ്റി. ഇതിലും മാറ്റം വരുത്തണമെന്ന് മിക്ക രാജ്യങ്ങളും തീരുമാനിച്ചു. പോപ്പ് ഗ്രിഗറി പതിമൂന്നാമൻ 1582-ൽ വീണ്ടും പരിഷ്‌കരിച്ച കലണ്ടർ അവതരിപ്പിച്ചു. പിന്നീട് ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ഈ കലണ്ടർ അംഗീകരിച്ചു. പിന്നീട് ഇക്കാലമത്രെയും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പുതുവർഷമായി ആഘോഷിച്ചത് ജനുവരി ഒന്നാണ്.

ഡിസംബർ 31-ന് അർദ്ധരാത്രി ക്ലോക്കിലെ സൂചി 12-ൽ എത്തുന്നതോടെ പുതിയ വർഷത്തിന് തുടക്കമാകും. ലോകത്ത് ആദ്യം പുതുവത്സരത്തെ വരവേൽക്കുന്ന രാജ്യത്തെ കുറിച്ച് നിങ്ങൾക്കറിയാമോ? പസഫിക് ദ്വീപുകളായ ടോംഗ, സമോവ, കിരിബാത്തി എന്നിവിടങ്ങളിലാണ് ആദ്യം പുതുവർഷമെത്തുന്നത്. ഈ രാജ്യങ്ങളിൽ ഇന്ത്യൻ സമയം ഡിസംബർ 31-ന് വൈകിട്ട് 3.30-ന് പുതുവർഷം ആരംഭിക്കും. ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലാണ് അവസാനം പുതുവർഷമെത്തുന്നത്. ഇന്ത്യൻ സമയം ജനുവരി ഒന്ന് വൈകിട്ട് 5.30-നാണ് പുതുവർഷം ഇവിടെ എത്തുന്നത്.

Tags: 2024new year
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies