എറണാകുളം: ഫെഫ്ക സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വ്യാഴാഴ്ച കൊച്ചിയിൽ നടന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പുതിയ പ്രസിഡന്റായി സിബി മലയിലും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. സോഹൻ സീനുലാൽ വർക്കിംഗ് ജനറൽ സെക്രട്ടറിയായും സതീഷ് ആർ.എച്ച് ട്രഷററായും തുടരും.
ജി എസ് വിജയന്‍, എന്‍ എം ബാദുഷ , ശ്രീമതി ദേവി, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഷിബു ജി സുശീലന്‍, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍ , പ്രദീപ് രംഗന്‍, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.















