നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്; സംഭവം ക്യാപ്റ്റന് അന്തിമോപചാരമർപ്പിച്ച് മടങ്ങവേ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നടൻ വിജയ്‌ക്ക് നേരെ ചെരുപ്പേറ്; സംഭവം ക്യാപ്റ്റന് അന്തിമോപചാരമർപ്പിച്ച് മടങ്ങവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 03:20 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നടൻ വിജയ്‌ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടനും രാഷ്‌ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് മടങ്ങവെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കിനിടയിലൂടെ തന്റെ വാഹനത്തിലേയ്‌ക്ക് പോവുകയായിരുന്ന വിജയ്‌യുടെ തലയിലേയ്‌ക്ക് ചെരുപ്പ് വീഴുന്നത് വീഡിയോയിൽ കാണാനാകും. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

Wait what? 😲 somebody throws slipper on #Vijay #Vijayakanth#CaptainVijayakanth#RIPCaptainVijayakanthpic.twitter.com/d8RAGnAcDs

— 𒆜Harry Billa𒆜 (@Billa2Harry) December 28, 2023

ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് നടന്ന പൊതുദർശന ചടങ്ങിലാണ് പ്രിയ ക്യാപ്റ്റനെ കാണാൻ വിജയ് എത്തിയത്. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും മക്കളായ വിജയ പ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെയും കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു.

വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറുമായി വിജയകാന്ത് പലപ്പോഴും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഇരുവരും ഒരുമിച്ച സിനിമകൾ വിജയകരമായ സംരംഭങ്ങളായിരുന്നു. ‘നാളയ തീർപ്പ്’ എന്ന ചിത്രത്തിലൂടെ വിജയ് അരങ്ങേറ്റം കുറിച്ചപ്പോൾ അത് വലിയ പരാജയമായി മാറി. തന്റെ മകന്റെ സിനിമാ ഭാവി മികച്ചതാക്കാനായി അവനൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്ന് ചന്ദ്രശേഖർ വിജയകാന്തിനോട് അപേക്ഷിക്കുകയായിരുന്നു . വിജയകാന്ത് യാതൊരു മടിയുമില്ലാതെ ആ അപേക്ഷ സ്വീകരിച്ച് വിജയ്‌ക്കൊപ്പം അഭിനയിച്ചു. ആ ചിത്രമാണ് വിജയ്‌യുടെ കരിയറിലെ ആദ്യ ഹിറ്റായ ‘സിന്ദൂരപാണ്ടി’.

‘വിജയകാന്ത് വിജയ്‌ക്ക് ചെയ്തത് വലിയ സഹായമാണ്, അത് ചെയ്തില്ലെങ്കിൽ വിജയ് ഇവിടെ ഉണ്ടാകില്ലായിരുന്നു’വെന്ന് വിജയകാന്തിന്റെ സിനിമാ ജീവിതത്തിന്റെ നാല്പതാം വാർഷികാഘോഷപരിപാടിയിൽ എസ്എ ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്.

Tags: vijaySUBVIJAYakanth
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies