കറി ആൻഡ് സയനൈഡ്: കൂടത്തായി കേസ് ഡോക്യുമെന്ററി പ്രോട്ടോക്കോൾ ലംഘനം: കോടതിവിധിക്ക് മുമ്പ് അന്വേഷണസംഘം ഒന്നും വെളിപ്പെടുത്തരുത് : ഫോറൻസിക് വിദഗ്ധർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കറി ആൻഡ് സയനൈഡ്: കൂടത്തായി കേസ് ഡോക്യുമെന്ററി പ്രോട്ടോക്കോൾ ലംഘനം: കോടതിവിധിക്ക് മുമ്പ് അന്വേഷണസംഘം ഒന്നും വെളിപ്പെടുത്തരുത് : ഫോറൻസിക് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 10:49 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ചുള്ള ഡോക്യുമെന്ററി കറി ആൻഡ് സയനൈഡ് ഓ ടി ടി പ്ലേറ്റ് ഫോമിൽ പ്രദർശനം തുടരുമ്പോൾ അത് നിയമരംഗത്ത് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഫോറൻസിക് വിദഗ്ധർ.

‘കറി ആൻഡ് സയനൈഡ് – ജോളി ജോസഫ് കേസ്’ ഒരു സിനിമാറ്റിക് അഡാപ്റ്റേഷൻ അല്ലെന്നും പ്രധാന സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചു എന്നും ആരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.കൃഷ്ണൻ ബാലേന്ദ്രൻ രംഗത്തെത്തി.

2019ൽ ജോളി ജോസഫ് എന്ന സ്ത്രീയുടെ അറസ്റ്റിനെ തുടർന്നാണ് പോലീസിന്റെ ഉറക്കം കെടുത്തിയ കോഴിക്കോട്ടെ കൂടത്തായി സയനൈഡ് കൊലപാതകങ്ങൾ എന്ന കേസ് പൊങ്ങിവന്നത്. 14 വർഷത്തിനിടെ രണ്ട് വയസുള്ള പെൺകുഞ്ഞടക്കം ആറ് ബന്ധുക്കളെ അവർ കൊലപ്പെടുത്തി എന്നതാണ് കേസ്.

കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിൽ (മാറാട്) വിചാരണ നടക്കുമ്പോൾ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നത് തനിക്ക് വിചിത്രമായി തോന്നിയെന്ന് ഡോ കൃഷ്ണൻ ആദ്യം സോഷ്യൽ മീഡിയയിൽ പറഞ്ഞു. ജോളിയുടെ ഭാര്യാസഹോദരി രഞ്ജി തോമസ് ഉൾപ്പെടെ, കോടതിയിൽ വിസ്തരിക്കേണ്ട എല്ലാ സാക്ഷികളും ഡോക്യുമെന്ററിയിൽ ഉണ്ടെന്നതാണ് എന്റെ പ്രാഥമിക ആശങ്ക,” അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും

 

 

ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തോട് നടത്തിയ പ്രതികരണത്തിൽ ഇക്കാര്യങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. കൂടത്തായി കേസിലെ സിനിമ/ഡോക്യുമെന്ററിയിൽ ആ കേസിൽ വിചിരണ നടത്തുന്ന ജഡ്ജിയേ കൂടി കാണിക്കാമായിരുന്നു. ജഡ്ജിയേ ഒഴിവാക്കിയതിൽ എനിക്കുള്ള പ്രതിഷേധം സ്ട്രോങ്ങായി ഇവിടെ രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

ഒരു പ്രമുഖ OTT പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ വെള്ളിയാഴ്ച പ്രീമിയർ ചെയ്ത ‘കറി ആൻഡ് സയനൈഡ് – ജോളി ജോസഫ് കേസ് ” എന്ന ഡോക്യൂമെന്ററിയുടെ സംവിധാനം ചെയ്തത് രണ്ട് തവണ ദേശീയ അവാർഡ് നേടിയ എഴുത്തുകാരനും സംവിധായകനുമായ ക്രിസ്റ്റോ ടോമിയാണ്.

“അന്വേഷണ ഉദ്യോഗസ്ഥരും, കേസ് അന്വേഷിച്ച പോലീസ് ഓഫീസർ കെ ജി സൈമണും, കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി മേധാവി ഡോ വി വി പിള്ളയും ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നു. കോടതിക്ക് മുന്നിൽ ഇനിയും സാക്ഷിപറഞ്ഞു തീരാത്ത അന്വേഷണ ഉദ്യോഗസ്ഥർ കേസിനെക്കുറിച്ച് ഡോക്യുമെന്ററിയിൽ സംസാരിക്കുന്നത് ഇതാദ്യമായാണ്, ”ഡോ കൃഷ്ണൻ പറഞ്ഞു. ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മരണം സയനൈഡ് വിഷബാധയേറ്റാണെന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ബാക്കിയുള്ള കേസുകളിൽ, സയനൈഡ് വിഷബാധയുണ്ടെന്ന് കണ്ടെത്താനാകാത്തതിനാൽ മരണത്തിന് സാക്ഷ്യപ്പെടുത്തിയ കാരണങ്ങളൊന്നുമില്ല,” ഒരു ദേശീയ മാധ്യമത്തോടുള്ള പ്രതികരണത്തിൽ ഡോ കൃഷ്ണൻ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് മെഡിസിൻ പ്രൊഫസറും മേധാവിയുമായ ഡോ. ലിസ ജോണും ദേശീയ മാധ്യമത്തോടുള്ള പ്രതികരണത്തിൽ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഫോറൻസിക് അന്വേഷണം ഏറ്റെടുത്ത കോഴിക്കോട് എംസിഎച്ചിലെ ഫോറൻസിക് വിദഗ്ധർ ഇനിയും വിചാരണയ്‌ക്ക് ഹാജരായിട്ടില്ലെന്നും അവർ പറഞ്ഞു.

“കേസിനെ നിർണ്ണായകമായി ബാധിക്കുമെന്നതിനാൽ ഡോക്യുമെന്ററി അസമയത്തുള്ള ഒന്നാണ്, സമയബന്ധിതമല്ല. അത് അന്യായമാണ്. കോടതി വിധിക്ക് മുമ്പ് അന്വേഷണ സംഘം ഒന്നും വെളിപ്പെടുത്തരുതെന്നാണ് പ്രോട്ടോക്കോൾ,” ഡോ ലിസ പറഞ്ഞു.

 

 

Tags: koodathayiKoodathayi model murderKoodathayi case documentary
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies