കരയുന്ന കുഞ്ഞിനെ കട്ടിലിൽ നിന്ന് തള്ളിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; റാഞ്ചി സ്വദേശി അഫ്‌സാന ഖാത്തൂൻ അറസ്റ്റിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരയുന്ന കുഞ്ഞിനെ കട്ടിലിൽ നിന്ന് തള്ളിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; റാഞ്ചി സ്വദേശി അഫ്‌സാന ഖാത്തൂൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 01:56 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രകോപിതയായ യുവതി കട്ടിലിൽ നിന്നും തള്ളിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം. അഫ്‌സാന ഖാത്തൂൻ എന്ന സ്ത്രീയാണ് സ്വന്തം മകനെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് യുവതിക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. ‌

ഫോണിൽ സംസാരിക്കുന്നതിനിടയിൽ രണ്ടു വയസുകാരനായ മകൻ അമിതമായി കരഞ്ഞതാണ് അഫ്സാൻ ഖാത്തൂരിനെ പ്രകോപിച്ചത്. ദേഷ്യം വന്ന യുവതി മകനെ കട്ടിലിൽ നിന്നും തള്ളിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫ്‌സാന ഖാത്തൂനും ഭർത്താവ് നിസാമുദ്ദീനും വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. ഇരുവർക്കും നാലും രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് ഉള്ളത്.

വ്യാഴാഴ്ച ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് അഫ്സാന തന്റെ ഇളയമകനൊപ്പം മുറിയിൽ കയറി വാതിൽ അടച്ചു. കുറച്ചു നേരം അഫ്സാന വാതിലും തുറന്നില്ല. ഇതിനിടയിൽ കുഞ്ഞ് കരയുന്നതും കേൾക്കാമായിരുന്നു. രാത്രി ഭർത്താവ് മുറിയിലേക്ക് വന്നപ്പോഴാണ് കുഞ്ഞ് അബോധാവസ്ഥയിലാണെന്ന കാര്യം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ക​ഴിഞ്ഞില്ല.

തുടർന്ന്, വീട്ടുകാരുടെ പരാതിയിൽ അഫ്സാനയെ പോലീസ് അറസ്റ്റ് ചെയ്തു. താൻ മകനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. മുറിയിൽ കയറിയതിന് ശേഷം ഫോൺ വിളിച്ച് കൊണ്ടിരുന്നു. എന്നാൽ, മകന്റെ കരച്ചിൽ കേട്ട് തനിക്ക് ദേഷ്യം വന്നാണ് കൊലപ്പെടുത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതിന് പകരം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് നിസാമുദ്ദീന്റെ കുടുംബവും ആരോപിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടന്നു വരുന്നതായും പോലീസ് പറഞ്ഞു.

 

Tags: Ranchi
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies